LATEST

ആരാധികയെ വീട്ടിലേയ്ക്ക് ക്ഷണിച്ചുവരുത്തി ഭക്ഷണം വിളമ്പി രശ്‌‌മികയും വിജയ്‌യും; കാരണം വൈറൽ വീഡിയോ


ഹൈദരാബാദ്: കുട്ടി ആരാധികയ്ക്ക് വീട്ടിൽ വിരുന്നൊരുക്കി താരദമ്പതികളായ രശ്‌മിക മന്ദാനയും വിജയ് ദേവരകൊണ്ടയും. താരദമ്പതികളുടെ വിവാഹത്തിന് തന്നെ ക്ഷണിച്ചില്ലെന്ന പരാതിയുമായി കുട്ടി പങ്കുവച്ച വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനുപിന്നാലെയാണ് രശ്‌മികയും വിജയ്‌യും പെൺകുട്ടിയെയും കുടുംബത്തെയും ഹൈദരാബാദിലെ തങ്ങളുടെ വീട്ടിലേയ്ക്ക് ക്ഷണിച്ചത്.’യുവേഴ്‌സ് ലക്കിതള്ളി’ എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് കുട്ടി ആരാധിക വിവാഹത്തിന് തന്നെ ക്ഷണിച്ചില്ലെന്ന് പരാതി പറഞ്ഞുകൊണ്ടുള്ള വീഡിയോ പങ്കുവച്ചത്. ഇതേ പേജിൽ ദമ്പതികളുടെ വീട്ടിൽ വിരുന്നിനെത്തിയതിന്റെ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. കുട്ടി ആരാധികയുടെ പരാതി വൈറലാതിന് പിന്നാലെ വീഡിയോയിൽ വിജയ് ദേവരകൊണ്ട കമന്റ് ചെയ്തിരുന്നു. ‘കുഞ്ഞേ, നിന്നെ ഞാൻ വീട്ടിലേക്ക് ഉച്ചഭക്ഷണത്തിന് ക്ഷണിക്കും. ഇഷ്ട ഭക്ഷണവും മധുരപലഹാരങ്ങളും ഏതാണെന്ന് പറയൂ, ഞാൻ എല്ലാം തയ്യാറാക്കി തരാം, നമുക്ക് ഒരുമിച്ച് ആസ്വദിക്കാം”- എന്നായിരുന്നു വിജയ് കുറിച്ചത്.


Source link

Related Articles

Back to top button