CINEMA

ആരാധന അതിരുവിട്ടു; മഞ്ജുവാര്യരെ കെട്ടിപ്പിടിച്ച് ബലമായി ചുംബിച്ചു, യുവതിയ്‌ക്കെതിരെ രൂക്ഷ വിമർശനം


പലപ്പോഴും ആരാധകരുടെ അതിരുവിട്ട സ്‌നേഹപ്രകടനങ്ങൾ താരങ്ങൾക്ക്‌ വലിയ ബുദ്ധിമുട്ടുകൾ സൃഷ്‌ടിക്കാറുണ്ട്. അത്തരത്തിലൊരു സ്‌നേഹപ്രകടനമാണ് നടി മഞ്ജുവാര്യർക്ക് നേരെ ഉണ്ടായത്. മാർച്ച്‌ 15ന്‌ നടന്ന‌ സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോഴാണ് സോഷ്യൽമീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയത്. ഇതോടെ ആരാധകരുടെ അതിരുവിട്ട പ്രവൃത്തികൾ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതകളെപ്പറ്റി സോഷ്യൽമീഡിയയിൽ ചർച്ചകൾ കനക്കുകയാണ്. പാലക്കാട്‌ ജുവലറി ഉദ്‌ഘാടനത്തിനായി വേദിയിൽ നിൽക്കുമ്പോൾ ആൾക്കൂട്ടത്തിനിടയിൽ നിന്നും ഒരു യുവതി പെട്ടെന്ന് മഞ്ജുവിനരികിലെത്തി കടന്നുപിടിക്കുകയും അനുവാദമില്ലാതെ ചുംബിക്കുകയും ചെയ്‌തു. ആരാധകരുമായി സംവദിക്കാനായി സംഘാടകരൊരുക്കിയ ഓപ്പൺ സ്റ്റേജിൽ നിൽക്കുമ്പോഴായിരുന്നു സംഭവം. അവതാരകയായ മീര അനിൽ ഉൾപ്പടെ അവരെ പിന്തിരിപ്പിക്കാൻ പാടുപെടുന്നുണ്ടായിരുന്നു. ഉടൻതന്നെ ബൗൺസേഴ്‌സ് എത്തിയാണ് ആരാധികയെ വേദിയിൽ നിന്ന് മാറ്റിയത്.


Source link

Back to top button