NATIIONAL
ആരാധകരെ ശാന്തരാകുവിൻ! ‘ചേട്ടൻ’ ഉടൻ കളത്തിലിറങ്ങും, ചെന്നൈ ആദ്യം ബാറ്റു ചെയ്യും, ഓപ്പണറായി സഞ്ജു

ഗുവാഹത്തി ∙ ആരാധകർ ആകാക്ഷയോടെ കാത്തിരുന്ന ചെന്നൈ സൂപ്പർ കിങ്സ്– രാജസ്ഥാൻ റോയൽസ് മത്സരത്തിൽ ചെന്നൈ ആദ്യം ബാറ്റു ചെയ്യും. ടോസ് നേടിയ രാജസ്ഥാൻ ക്യാപ്റ്റൻ റിയാൻ പരാഗ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മഴയെ തുടർന്ന് അഞ്ച് മിനിറ്റ് വൈകിയാണ് ടോസ് ഇട്ടത്. ചെന്നൈ ജഴ്സിയിൽ സഞ്ജുവിന്റെയും രാജസ്ഥാൻ ജഴ്സിയിൽ രവീന്ദ്ര ജഡേജയുടെയും അരങ്ങേറ്റ മത്സരമാണ് ഇന്ന്. വൻതുകയ്ക്ക് ടീമിലെത്തിച്ച ആഭ്യന്തര താരമായ കാർത്തിക് ശർമയും ചെന്നൈ ഇലവനിലുണ്ട്. മാത്യു ഷോർട്ട്, ജാമി ഓവർട്ടൺ, നൂർ അഹമ്മദ്, മാറ്റ് ഹെൻറി എന്നിവരാണ് ചെന്നൈയുടെ വിദേശതാരങ്ങൾ. ∙ രാജസ്ഥാന്റെ വൈഭവം
മറുവശത്ത് പുതിയ ക്യാപ്റ്റൻ റിയാൻ പരാഗിനു കീഴിൽ ആദ്യ മത്സരത്തിനിറങ്ങുന്ന രാജസ്ഥാൻ ടീമിന്റെ വജ്രായുധം പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശിയാണ്. വൈഭവും യശസ്വി ജയ്സ്വാളും ചേർന്നുള്ള ഓപ്പണിങ് കൂട്ടുകെട്ടിന്റെ പ്രകടനം ടീമിനു നിർണായകമാകും. ജോഫ്ര ആർച്ചറും ജഡേജയ്ക്കൊപ്പം ചെന്നൈയിൽനിന്നെത്തിയ സാം കറനും നയിക്കുന്ന പേസ് ബോളിങ് നിരയിൽ ദക്ഷിണാഫ്രിക്കൻ കൗമാരതാരം ക്വിന മഫാക്കയും ഇന്ത്യക്കാരൻ സന്ദീപ് ശർമയുമുണ്ട്. ജഡേജയും രവി ബിഷ്ണോയിയുമാണ് സ്പിൻ ബോളിങ് പ്രതീക്ഷകൾ.∙ പ്ലേയിങ് ഇലവൻ
ചെന്നൈ:രാജസ്ഥാൻ: യശസ്വി ജയ്സ്വാൾ, വൈഭവ് സൂര്യവംശി, റിയാൻ പരാഗ്(ക്യാപ്റ്റൻ), ധ്രുവ് ജൂറേൽ(വിക്കറ്റ് കീപ്പർ), ഷിമ്രോൺ ഹെറ്റ്മെയർ, രവീന്ദ്ര ജഡേജ, ജോഫ്ര ആർച്ചർ, നാന്ദ്രെ ബർഗർ, സന്ദീപ് ശർമ, രവി ബിഷ്ണോയ്, ബ്രിജേഷ് ശർമ
Source link


