NATIIONAL

ആദ്യത്തെ നാലു പന്തുകൾ നോക്കുക, അടി തുടങ്ങുക; ചെപ്പോക്കില്‍ സഞ്ജുവിന്റെ തൂക്കിയടി ഉറപ്പെന്ന് മുൻ‍ ഇന്ത്യൻ താരം


ചെന്നൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ രണ്ടാം മത്സരത്തിൽ സഞ്ജു സാംസണിന്റെ ബാറ്റിങ് വരുന്നിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് മുൻ ഇന്ത്യൻ താരം ക്രിഷ്ണമാചാരി ശ്രീകാന്ത്. ‘‘ചെപ്പോക്കിലെ വിക്കറ്റിലാണ് സഞ്ജു സിംബാബ്‍വെയ്ക്കെതിരെ അടിച്ചു തുടങ്ങിയത്. പിന്നീട് ലോകകപ്പിലെ താരം വരെ ആയി. ചെപ്പോക്കിൽ സഞ്ജു ഉറപ്പായും തിളങ്ങും. ആദ്യത്തെ നാലു പന്തുകൾ നോക്കുക, പിന്നീട് അടി തുടങ്ങുക. തിരിച്ചുവരവിന് പറ്റിയ വിക്കറ്റാണ് ചെപ്പോക്കിലേത്. സഞ്ജു അടിക്കുമെന്ന് ഉറപ്പാണ്. പഞ്ചാബ് കിങ്സിനും ചെന്നൈ സൂപ്പർ കിങ്സിനും വലിയ സ്കോറുകൾ കണ്ടെത്താൻ സാധിക്കും.’’– ക‍ൃഷ്ണമാചാരി ശ്രീകാന്ത് യുട്യൂബ് ചാനലിലെ വിഡിയോയിൽ വ്യക്തമാക്കി.ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സ് ജഴ്സിയിലെ അരങ്ങേറ്റ മത്സരത്തിൽ തിളങ്ങാൻ സഞ്ജുവിനു സാധിച്ചിരുന്നില്ല. ഗുവാഹത്തിയിൽ നടന്ന രാജസ്ഥാൻ റോയൽസിനെതിരായ പോരാട്ടത്തിൽ ഏഴു പന്തുകൾ നേരിട്ട സഞ്ജു ആറു റൺ‍സെടുത്തു പുറത്താകുകയായിരുന്നു. പേസർ നാന്ദ്രെ ബർഗറിന്റെ പന്തിൽ സഞ്ജു ബോൾ‍ഡായി മടങ്ങി. ചെപ്പോക് സ്റ്റേഡിയത്തിൽ സഞ്ജുവിന്റെ ഗംഭീര ഇന്നിങ്സാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. വെറ്ററൻ താരം മഹേന്ദ്ര സിങ് ധോണി ഇന്നും കളിക്കാന്‍ സാധ്യതയില്ല.


Source link

Back to top button