LATEST
ആംബുലൻസ് റോഡിലെ കുഴിയിൽ വീണു; മസ്തിഷ്കമരണം സ്ഥിരീകരിച്ച യുവതിക്ക് പുതുജീവൻ

ലക്നൗ: മസ്തിഷ്ക മരണം സംഭവിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതിയ യുവതി ജീവിതത്തിലേക്ക് മടങ്ങിവന്നു. ഉത്തർപ്രദേശ് സ്വദേശിയായ വിനീത ശുക്ലയാണ് മരണത്തിൽ നിന്നും അത്ഭുതരക്ഷപ്പെട്ടൽ നടത്തിയത്. സംസ്കാരത്തിനായി ചിതയൊരുക്കി കരഞ്ഞുതളർന്നിരുന്ന നിമിഷത്തിൽ വിനീതയുടെ ജീവൻ തിരിച്ചുകിട്ടിയതിന്റെ ആഹ്ളാദത്തിലാണ് കുടുംബം.വീട്ടുജോലി ചെയ്യുന്നതിനിടെ ബോധരഹിതയായിവീണതിനെ തുടർന്ന് വിനീതയെ ബറേലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ പരിശോധനയിലാണ് മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടർമാർ പ്രഖ്യാപിച്ചത്. യുവതിക്ക് തലച്ചോറിന് പ്രവർത്തനശേഷി നഷ്ടപ്പെട്ടതിനാൽ പ്രതീക്ഷയ്ക്ക് വകയില്ലെന്ന് ഡോക്ടർമാർ പറഞ്ഞതായാണ് യുവതിയുടെ ഭർത്താവ് പ്രതികരിക്കുന്നത്.
Source link



