test del 5 copy of del 3
‘ആംബുലൻസിൽ 500 ന്റെ കെട്ടുകൾ വരുന്നു; ഒറ്റ ചോദ്യത്തിന് ദേവൻ ഉത്തരം നൽകിയാൽ മതി; സുരേഷ് ഗോപിയെ തോൽപ്പിച്ചവനാണ് ഞാൻ’

കോട്ടയം∙ കിറ്റ് വിവാദത്തിൽ ബിജെപിയുടെ ആരോപണങ്ങൾ മൈൻഡ് ചെയ്യുന്നില്ലെന്ന് മണലൂരിലെ യുഡിഎഫ് സ്ഥാനാർഥി ടി.എൻ. പ്രതാപൻ. സുരേഷ് ഗോപിയെ 1,24000 വോട്ടിനു തോൽപ്പിച്ച ആളാണ് താൻ. തൃശൂരിനും മണലൂരിനും കേരളത്തിനും എന്നെ നന്നായി അറിയാം. സ്കൂളിൽ പഠിക്കുമ്പോൾ ആർഎസ്എസ് പ്രവർത്തകർ ഇടിക്കട്ട കൊണ്ട് അടിച്ച പാട് ശരീരത്തിൽ ഇപ്പോഴുമുണ്ട്. ആർഎസ്എസിന്റെയും ബിജെപിയുടെയും ഇണ്ടാസുകൾക്ക് മുന്നിൽ ഭയപ്പെടില്ല. കിറ്റ് ഉണ്ടാക്കുന്ന സ്ഥാപനത്തിൽ എന്തിന് വന്നുവെന്നും കാവലിരുന്നുവെന്നും ഉള്ള ഒറ്റ ചോദ്യത്തിനു ദേവൻ ഉത്തരം പറഞ്ഞാൽ മതിയെന്നും പ്രതാപൻ മനോരമ ഓൺലൈനോട് പറഞ്ഞു.ദേവൻ പറയുന്നത് പൊലീസിനോട് ചോദിച്ചാൽ മനസിലാകും. ദേവനും ബിജെപി സംസ്ഥാന ഉപാധ്യക്ഷനും ഒബിസി മോർച്ചയുടെ ഭാരവാഹിയും കിറ്റ് ഉണ്ടാക്കുന്ന സ്ഥാപനത്തിൽ എന്തിന് വന്നുവെന്നും കാവലിരുന്നുവെന്നും ഉള്ള ഒറ്റ ചോദ്യത്തിനു ദേവൻ ഉത്തരം പറഞ്ഞാൽ മതി. അവിടെ നാട്ടുകാർ കൂടിയപ്പോഴൊക്കെ ദേവനുണ്ട്. ദേവനെ ആരും ബന്ദിയാക്കി വച്ചിട്ടില്ല.പരാതി കൊടുക്കട്ടെ. സംഭവം നടന്ന സ്ഥലത്ത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉദ്യോഗസ്ഥരെല്ലാം ഉണ്ടായിരുന്നു. അവരാണ് ഈ കിറ്റ് പിടിച്ചത്. മഹസർ തയാറാക്കിയതും അത് പൊലീസിനു കൊടുത്തതും ഒക്കെ അവരാണ്. കിറ്റിന്റെ ഉടമസ്ഥരായ വ്യാപാരികൾ ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്. തിരഞ്ഞെടുപ്പ് കമ്മിഷൻ തന്നെയല്ലേ നടപടി സ്വീകരിച്ചത്. ഞങ്ങളാരും അല്ലല്ലോ. കിറ്റ് തയാറാക്കിയതിനു തെളിവുണ്ട്. കിറ്റ് പൊലീസ് അവിടെ നിന്ന് പ്രത്യേക വാഹനം വിളിച്ചാണ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. ബിജെപിയുടെ പരാതി രണ്ട് കയ്യും നീട്ടി സ്വീകരിക്കും.
Source link


