CINEMA

‘ആ സംവിധായകൻ എന്നോട് മോശമായി പെരുമാറി, വീട്ടിൽ വന്ന് കുറേ കരഞ്ഞു’; വെളിപ്പെടുത്തി നടി


സിനിമാ മേഖലയിൽ നിന്ന് തനിക്കുണ്ടായ മോശം അനുഭവം വെളിപ്പെടുത്തി നടി ലാവണ്യ ത്രിപാഠി. ഒരു തമിഴ്‌ സംവിധായകൻ മോശമായി പെരുമാറിയെന്നാണ് നടിയുടെ വെളിപ്പെടുത്തൽ. അടുത്തിടെ നടന്ന ആരാധക സംഗമത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. പത്ത് വർഷം മുൻപ് നടന്ന സംഭവമാണിതെന്നും ലാവണ്യ പറയുന്നുണ്ട്. ‘സിനിമാ കുടുംബ പശ്ചാത്തലം എനിക്കില്ല. സിംഗിൾ വുമൺ എന്ന നിലയിൽ പലപ്പോഴും സഹായിക്കാൻ ആരുമുണ്ടാകില്ല. ഞാൻ ചെയ്യാനിരുന്നൊരു തമിഴ് സിനിമയുണ്ട്. സംവിധായകന്റെ ഭാഗത്തുനിന്നും ശരിയല്ലാത്ത സമീപനമുണ്ടായി. അത് എന്നെ അസ്വസ്ഥയാക്കി. അതിനാൽ ആ സിനിമയോട് നോ പറഞ്ഞു. അതിനുശേഷം എനിക്കെതിരെ അവർ കേസ് കൊടുത്തു. എന്നെക്കുറിച്ച് പത്രങ്ങളിൽ തെറ്റായ വാർത്തകളും നൽകി. ഞാനിത് ആദ്യമായാണ് പുറത്തുപറയുന്നത്.


Source link

Related Articles

Back to top button