test del 5 copy of del 3

ആ കുഞ്ഞ് ഉറങ്ങിയത് ഷീറ്റ് കെട്ടി മറച്ച കൂരയിൽ; ഇഷ്ടികയ്ക്കിടയിൽ ഒളിച്ചിരുന്ന മൂർഖൻ; ഡോക്ടർ തൊട്ടു നോക്കിയില്ലെന്ന് പിതാവ്


തിരുവനന്തപുരം ∙ മറ്റത്തൂരിൽ വീടിനുള്ളിൽ പാമ്പു കടിയേറ്റു കുട്ടി മരിച്ചതിന്റെ ഞെട്ടലിൽ നിന്നു കേരളം മാറിയിട്ടില്ല. അതിനിടെയാണ് ചിറയിൻകീഴിൽ‌ വീട്ടിൽ ഉറക്കത്തിൽ എട്ടു വയസുകാരൻ ദിക്ഷൽ മൂർഖന്റെ കടിയേറ്റ് മരിക്കുന്നത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ദിക്ഷലിനെ രക്ഷിക്കാനായില്ല. സ്വന്തം വീട്ടിൽ മാതാപിതാക്കളുടെ രക്ഷയിൽ സുരക്ഷിതമെന്ന വിശ്വാസത്തിലാണ് ആ കുഞ്ഞുങ്ങൾ ഉറങ്ങിയത്. എങ്ങനെയാണ് ആ മൂർഖൻ കിടക്കയിൽ വരെ എത്തിയത്. അതിലും ആശങ്കയുണർ‌ത്തുന്നത് മാതാപിതാക്കളുടെ ആശങ്കയാണ്. ആദ്യമെത്തിയ ആശുപത്രിയിൽ ചികിത്സ ലഭിച്ചിരുന്നെങ്കിൽ ദിക്ഷലിനെ രക്ഷിക്കാമായിരുന്നുവെന്ന് ആവർ പറയുന്നു. ∙ ചൂടു മൂലം തറയിൽ കിടന്നുറങ്ങി, രാത്രി കാലിൽ എന്തോ കടിച്ചുവെന്ന് കുട്ടി ചിറയിന്‍കീഴ് അഴൂര്‍ ഗ്രാമപഞ്ചായത്തില്‍ അഴൂര്‍ ഭഗവതി ക്ഷേത്രത്തിനു സമീപത്തുള്ള വഴിയിലൂടെ ഒരു കിലോമീറ്റര്‍ പോകുമ്പോഴാണ് മൂലയില്‍ കമ്പിക്കകം വീട്. വീടെന്നു പറയാന്‍ കഴിയില്ല. കായലിന്റെ ചതുപ്പിനോടു ചേര്‍ന്നുള്ള കാടുപിടിച്ച പുരയിടത്തിന്റെ ഒരു ഭാഗത്തു ജിപ്‌സം ഷീറ്റുകള്‍ കൊണ്ടു ചുമരു കെട്ടി മറച്ച് ചുറ്റും സിമന്റ് ഇഷ്ടികകള്‍ നിരത്തിയ കൂര. ഈ കൂരയിലെ രണ്ടു മുറികളില്‍ ഒന്നില്‍ നിലത്തെ മണ്ണില്‍ പായ വിരിച്ചു രാത്രി മുത്തശിക്കൊപ്പമാണ് ദിക്ഷൽ കിടന്നുറങ്ങിയത്. ദിലീപ് – അനു ദമ്പതികളുടെ മൂത്ത മകനായ ദിക്ഷല്‍ പഠനത്തിലും ചിത്രരചനയിലുമെല്ലാം മിടുക്കനായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ദിക്ഷല്‍, പിതാവ് ദിലീപ്, മാതാവ് അനു, അനുജത്തി ദൃക്ഷിക, മുത്തശി, ദിലീപിന്റെ സഹോദരി ലിജി എന്നിവരാണ് ഈ കൂരയില്‍ കഴിഞ്ഞിരുന്നത്. ∙ മുറിയിലെ സിമന്റ് ഇഷ്ടികയ്ക്കിടയിൽ മൂർഖൻ ദിക്ഷലിന്റെ മരണവാര്‍ത്തയറിഞ്ഞ് നാട്ടുകാരും വീട്ടുകാരും ചേര്‍ന്നു നടത്തിയ തെരച്ചിലില്‍ കുട്ടി കിടന്നുറങ്ങിയിരുന്ന മുറിയുടെ ചുമരിന്റെ വശത്തുവച്ചിരുന്ന സിമന്റ് ഇഷ്ടികയ്ക്കിടയില്‍നിന്നാണ് മൂര്‍ഖനെ കണ്ടെത്തിയത്. വീടിനോടു ചേര്‍ന്നു നിന്നിരുന്ന ഒരു വലിയ മരം കഴിഞ്ഞ ദിവസം മെഷീനും മറ്റും എത്തിച്ചു വെട്ടിയിരുന്നു. ഇതിന്റെ തടിയും മറ്റും വീടിനോടു ചേര്‍ന്നു തന്നെ കിടക്കുകയാണ്. ഈ സമയത്ത് പാമ്പ് വീട്ടില്‍ കയറിയതാവാം എന്നാണു നാട്ടുകാര്‍ സംശയിക്കുന്നത്. ഇതിനു മുന്‍പൊന്നും മൂര്‍ഖന്‍ പാമ്പിനെ വീട്ടിലോ പുരയിടത്തിലോ കണ്ടിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു. അലുമിനിയം ഫാബ്രിക്കേഷന്‍ ജോലികള്‍ ചെയ്യുന്ന ദിലീപിന് കുടികിടപ്പായിട്ടാണ് മൂന്നു വര്‍ഷം മുന്‍പ് സ്ഥലം ഉടമ 5 സെന്റ് സ്ഥലം നല്‍കിയത്. അതോടെ ഇതേ പുരയിടത്തില്‍ തന്നെ ഉണ്ടായിരുന്ന വീട് പൊളിച്ചുമാറ്റി പെട്ടെന്നു മറ്റൊരു കൂര ഉണ്ടാക്കേണ്ടിവന്നു. ആ കൂരയിലാണ് കഴിഞ്ഞ മൂന്നു വര്‍ഷമായി കുടുംബം താമസിച്ചിരുന്നത്. ദിലീപിന്റെ ഭാര്യ അനു അക്ഷയയില്‍ ജോലി ചെയ്തിരുന്നു. വീടിനായി പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിച്ചു കാത്തിരിക്കുകയാണെന്നും അല്ലാതെ വീടു വയ്ക്കാനുള്ള സാമ്പത്തിക സ്ഥിതി കുടുംബത്തിനില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.


Source link

Back to top button