‘അർഹതയുണ്ട്, പക്ഷേ അവകാശവാദം ഉന്നയിക്കാനില്ല’; ഉപമുഖ്യമന്ത്രി സ്ഥാനത്തിൽ നിലപാടറിയിച്ച് ലീഗ്

മലപ്പുറം: യുഡിഎഫ് അധികാരത്തിലെത്തുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെന്ന് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കോൺഗ്രസ് ആരെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കുമോ അവരെ പിന്തുണയ്ക്കുമെന്നും ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. ഉപമുഖ്യമന്ത്രി സ്ഥാനത്തിന് അർഹതയുണ്ടെങ്കിലും അത് ചോദിച്ച് വാങ്ങില്ലെന്നാണ് ലീഗ് നേതാവായ മുനവറലി ശിഹാബ് തങ്ങളുടെയും പ്രതികരണം. ‘100 സീറ്റ് കിട്ടുമെന്ന് സതീശൻ പറഞ്ഞത് എല്ലാ കണക്കുകളും പരിശോധിച്ച ശേഷമാണ്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ ഞങ്ങളുടെ കണക്കുകളും തെറ്റിയില്ല. ഇതുവരെ ഒന്നും തെറ്റിയിട്ടില്ല. അതിനാൽ ഇത്തവണയും പറഞ്ഞതൊന്നും തെറ്റില്ല. പാർലമെന്റ് തിരഞ്ഞെടുപ്പിലെ ട്രെൻഡ് അനുസരിച്ചാണെങ്കിൽ നൂറിന് പുറത്ത് സീറ്റ് ലഭിക്കും. ലീഗിന്റെ 27 സീറ്റിലും പ്രതീക്ഷയുണ്ട്. പുനലൂരും ചേലക്കരയും സംശയമുണ്ടായിരുന്നു.
Source link


