CINEMA

‘അഹാന കഴിഞ്ഞ ദിവസം മെസേജയച്ചു, കല്യാണം കഴിക്കാൻ പോകുന്നുവെന്ന്’; തുറന്നുപറഞ്ഞ് കൃഷ്‌ണകുമാർ


നിരവധി ആരാധകരുള്ള ഒരു താരകുടുംബമാണ് നടൻ കൃഷ്‌ണകുമാറിന്റേത്. തങ്ങളുടെ നാല് പെൺകുട്ടികൾക്കും അവരുടെ വ്യക്തിപരമായ തീരുമാനങ്ങളിൽ കുടുംബം നൽകുന്ന പിന്തുണ പലപ്പോഴും സോഷ്യൽമീഡിയയിൽ ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ രണ്ടാമത്തെ മകൾ ദിയാകൃഷ്‌ണയ്‌ക്ക് പിന്നാലെ മൂത്ത മകളായ അഹാന കൃഷ്‌ണയും വിവാഹിതയാകാൻ പോകുന്നുവെന്ന സൂചന പങ്കുവയ്‌ക്കുകയാണ് നടൻ കൃഷ്‌ണകുമാർ. വെറൈറ്റി മീഡിയയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് കൃഷ്‌ണകുമാർ ഇതുസംബന്ധിച്ച സൂചനകൾ നൽകിയത്. അഹാനയുടെ ഏറ്റവും അടുത്ത ചങ്ങാതിയാണ് നിമിഷ് രവി. ഏതാണ്ട് ഒരു പതിറ്റാണ്ടോളം പഴക്കമുള്ള സൗഹൃദമാണ് നിമിഷും അഹാനയും തമ്മിൽ. ഇവർ പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവന്നിട്ടുണ്ടെങ്കിലും ഇരുവരും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അതിനിടെയാണ് കൃഷ്‌ണകുമാർ ഇക്കാര്യം സ്ഥിരീകരിക്കുന്നത്.


Source link

Back to top button