test del 3
അസമിലും 25 ലക്ഷത്തിന്റെ ആരോഗ്യ ഇൻഷുറൻസ്, സ്ത്രീകൾക്ക് ധനസഹായം; കോൺഗ്രസ് പ്രകടനപത്രിക

ദിസ്പുർ ∙ കേരളത്തിനൊപ്പം ഏപ്രിൽ 9ന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അസമിലും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പ്രഖ്യാപിച്ച് കോൺഗ്രസ്. യുഡിഎഫ് അധികാരത്തിൽ വന്നാൽ കേരളത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിൽ 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കുമെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇന്ന് അസമിൽ പുറത്തിറക്കിയ കോൺഗ്രസ് പ്രകടന പത്രികയിൽ 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസിനെപ്പറ്റി വ്യക്തമാക്കുന്നത്. പാർട്ടിയുടെ പ്രകടനപത്രിക കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണ് പുറത്തിറക്കിയത്. ഓരോ കുടുംബത്തിനും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് ഉറപ്പാക്കുമെന്നും രാജസ്ഥാൻ, കർണാടക, തെലങ്കാന എന്നിവിടങ്ങളിൽ കോൺഗ്രസ് ഇത് നടപ്പിലാക്കിയിട്ടുണ്ടെന്നും ഖർഗെ വ്യക്തമാക്കി. കഴിഞ്ഞ സെപ്റ്റംബറിൽ സിംഗപ്പൂരിൽ വച്ച് കൊല്ലപ്പെട്ട പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ കൊലപാതകത്തിനു, അധികാരത്തിലെത്തി 100 ദിവസത്തിനുള്ളിൽ നീതി ഉറപ്പാക്കുമെന്നും ഖർഗെ വാഗ്ദാനം ചെയ്തു.മതപരമായ വിഭജനം ഉണ്ടാക്കാൻ ശ്രമിക്കുന്നവർക്കും മറ്റൊരു മതത്തെ ലക്ഷ്യം വയ്ക്കുന്നവർക്കും അഞ്ച് വർഷം തടവ് ശിക്ഷ ലഭിക്കുന്ന നിയമം കൊണ്ടുവരുമെന്ന് അസം കോൺഗ്രസ് അധ്യക്ഷൻ ഗൗരവ് ഗൊഗോയ് വാഗ്ദാനം ചെയ്തു.
Source link


