test del 5 copy of del 3

‘അശ്ലീലം കലർന്ന പാസ്‌വേഡുകൾ, വാട്സ്ആപ്പ് സന്ദേശങ്ങൾ’; ടിസിഎസ് വിവാദത്തിൽ കൂടുതൽ വെളിപ്പെടുത്തൽ


മുംബൈ∙ ടാറ്റാ കൺസൾട്ടൻസി സർവീസസിന്റെ (ടിസിഎസ്) നാസിക് യൂണിറ്റിൽ ജോലി ചെയ്യുന്ന യുവതി സഹപ്രവർത്തകർക്കെതിരെ ഉന്നയിച്ച ലൈംഗിക പീഡന, മതപരിവർത്തന ആരോപണങ്ങളുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. വനിതാ ജീവനക്കാരെ മാനസികമായി പീഡിപ്പിക്കാനായി ഓഫിസിലെ പാസ്‌വേഡുകളിൽ അശ്ലീല കോഡുകൾ ഉപയോഗിച്ചതായും ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ അശ്ലീല സന്ദേശങ്ങൾ അയച്ചതായും അതിജീവിതമാർ ആരോപിക്കുന്നു.മേലുദ്യോഗസ്ഥനോട് പരാതിപ്പെട്ടിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്നും പകരം പീഡനം വർധിക്കുകയാണ് ഉണ്ടായതെന്നും യുവതി പറഞ്ഞു. ഡാനിഷ് ഷെയ്ഖ്, തൗസിഫ് അത്താർ എന്നീ രണ്ട് പ്രതികൾ പിന്നീട് തന്നെ സാമൂഹികമാധ്യമങ്ങൾവഴി പിന്തുടരാനും അപവാദങ്ങൾ പ്രചരിപ്പിക്കാനും തുടങ്ങിയതായും ഇവർ വെളിപ്പെടുത്തി. നിലവിൽ കേസിൽ എച്ച്ആർ ഹെഡ് അശ്വിനി ചൈനാനി ഉൾപ്പെടെ ഏഴ് ടിസിഎസ് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡാനിഷ് ഷെയ്ഖ്, തൗസിഫ് അത്താർ, റാസ റഫീഖ് മേമൻ, ഷാരൂഖ് ഖുറേഷി, ഷാഫി ഷെയ്ഖ്, ആസിഫ് അഫ്താബ് അൻസാരി എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. മറ്റൊരു പ്രതിയായ നിദ ഖാൻ ഇപ്പോഴും ഒളിവിലാണ്. ഇവരെ എല്ലാവരെയും കമ്പനി സസ്‌പെൻഡ് ചെയ്തു. 


Source link

Back to top button