LATEST

‘അവർ കാറിന്റെ ഡോർ ബലമായി തുറക്കാൻ ശ്രമിച്ചു, സംഭവം നടന്നത് ഹൈവേയുടെ ഒത്തനടുവിൽ’; ദുരനുഭവം പങ്കുവച്ച് നടി


മുംബയ്: യാത്രക്കിടെയുണ്ടായ ദുരനുഭവം പങ്കുവച്ച് നടി നിമിഷ നായർ. മുംബയിലെ ബാന്ദ്ര നഗരത്തിലൂടെ ഊബർ ടാക്‌സിയിൽ യാത്ര ചെയ്യുന്നതിനിടെ മദ്യപിച്ചിരുന്നതായി തോന്നിക്കുന്ന രണ്ട് ബൈക്ക് യാത്രികർ വഴി തടയുകയും കാറിന്റെ ഡോർ ബലമായി തുറക്കാൻ ശ്രമിക്കുകയും ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് നടി സമൂഹമാദ്ധ്യത്തിലൂടെ പങ്കുവച്ചത്. കുറിപ്പിൽ മുബയ് പൊലീസിനെ ടാഗ് ചെയ്യുകയും ചെയ്തു.കുറിപ്പിന്റെ പൂർണരൂപംപുലർച്ചെ 4:50 ഓടെ ഖേർവാഡി ഫ്ലൈ ഓവറിനടുത്തുവച്ച് മദ്യപരും ആക്രമണകാരികളുമായ രണ്ട് ഗുണ്ടകൾ എന്റെ ഊബർ ഡ്രൈവറെ ഓവർടേക്ക് ചെയ്തതിന് ഒരു “പാഠം” പഠിപ്പിക്കാൻ തീരുമാനിച്ചു. ഇതിന് തെളിവായി ക്യാമറകളുണ്ട്. അവർ ഒരു നോ സ്റ്റോപ്പ് ഹൈവേയിൽ ഞങ്ങളുടെ വഴി തടയാൻ ശ്രമിച്ചു. തുടർന്ന് സ്കൂട്ടർ ഹൈവേയുടെ മദ്ധ്യത്തിലായി ഞങ്ങളുടെ മുന്നിൽ നിർത്തി.


Source link

Related Articles

Back to top button