അലുവ അതുലിനെ പട്ടാപ്പകൽ വെട്ടിക്കൊന്ന സംഭവം; മുഖ്യപ്രതിയുൾപ്പെടെ നാലുപേർ കസ്റ്റഡിയിൽ

കൊല്ലം: കരുനാഗപ്പള്ളിയിൽ പട്ടാപ്പകൽ ഗുണ്ടാനേതാവ് അലുവ അതുലിനെ നടുറോഡിലിട്ട് വെട്ടിക്കൊന്ന സംഭവത്തിൽ മുഖ്യപ്രതിയുൾപ്പെടെ നാലുപേർ കസ്റ്റഡിയിലായി. പിടിയിലായവരിൽ രണ്ടുപേർക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ട്. പ്രതികൾ സഞ്ചരിച്ച വാഹനവും പൊലീസ് പിടിച്ചെടുത്തു. കൊലപാതകത്തിൽ അന്വേഷണം ആരംഭിച്ചിട്ടേയുള്ളുവെന്നും സിറ്റി പൊലീസ് കമ്മീഷണർ മാദ്ധ്യമങ്ങളോട് പറഞ്ഞു.ജിം സന്തോഷ് കൊലക്കേസിലെ ഒന്നാം പ്രതി അലുവ അതുൽ ജാമ്യത്തിലിറങ്ങി സ്റ്റേഷനിലെത്തി മടങ്ങിപോകും വഴിയായിരുന്നു കൊലപാതകം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. കരുനാഗപ്പള്ളി പുതിയകാവിന് സമീപത്തുവച്ചായിരുന്നു ആക്രമണം.കാറിൽ പോകുകയായിരുന്ന അതുലിനെ മറ്റൊരു കാറിൽ പിന്തുടർന്നെത്തിയ പ്രതികൾ താഴ്ചയിലേക്ക് തള്ളിയിടുകയായിരുന്നു. വാളുൾപ്പെടെ ഉപയോഗിച്ചാണ് അതുലിനെ വെട്ടിയത്. ഗുരുതര പരിക്കേറ്റ അതുലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
Source link



