test del 3
അലഹബാദ് ഹൈക്കോടതി വിധി; സ്ത്രീധനം സ്ത്രീയുടേത്: ഓർമകളിൽ വിസ്മയ, ഉത്ര

കൊല്ലം ∙ സ്ത്രീധനത്തിന്റെ പൂർണാവകാശി സ്ത്രീ മാത്രമാണെന്ന അലഹാബാദ് ഹൈക്കോടതി വിധി ശ്രദ്ധ നേടുമ്പോൾ ചർച്ചയായി ജില്ലയിലെ മരണങ്ങൾ. 2020 മേയ് 6 ന് അഞ്ചലിലെ സ്വന്തം വീട്ടിൽ പാമ്പുകടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ ഉത്ര, 2021 ജൂൺ 21ന് ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയ എന്നിവരുടെ മരണങ്ങളാണ് ചർച്ചയിലേക്ക് വരുന്നത്. വിവാഹത്തിൽ നൽകിയ 98 പവൻ സ്വർണാഭരണങ്ങളും 5 ലക്ഷം രൂപയും ഒരു കാറും വിവാഹമോചനം നടന്നാൽ തിരികെ നൽകേണ്ടി വരുമെന്ന ഭയത്തിൽ ഭർത്താവ് സൂരജ് ഭാര്യയായ ഉത്രയെ മൂർഖൻ പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊലപ്പെടുത്തുകയായിരുന്നു. വിവാഹത്തിന് മുൻപോ ശേഷമോ സ്ത്രീക്കു നൽകുന്ന സ്വത്ത് അവളുടെ സ്വന്തമാണെന്നും ഭാര്യയുടെയും ഭർത്താവിന്റെയും പൊതുസ്വത്തായി മാറില്ലെന്നും സ്വന്തം ഇഷ്ടപ്രകാരം വിനിയോഗിക്കാൻ ഭാര്യയ്ക്ക് എല്ലാ അവകാശങ്ങളുമുണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി വിധി. കഷ്ടകാലത്ത് ഈ സ്വത്ത് ഉപയോഗപ്പെടുത്താമെങ്കിലും അതു വീണ്ടെടുത്തു നൽകാനുള്ള ധാർമിക ബാധ്യത ഭർത്താവിനുണ്ടെന്നും വിധിയിലുണ്ടായിരുന്നു.
Source link


