test del 5 copy of del 3
അരൂർ– തുറവൂർ ഉയരപ്പാത നിർമാണം ഇനിയും വൈകും; തുറവൂർ ജംക്ഷനിൽ നിന്നു തെക്കോട്ടുള്ള ഭാഗത്തു പണി വൈകുന്നു

തുറവൂർ ∙ അരൂർ– തുറവൂർ ഉയരപ്പാത നിർമാണം പൂർത്തിയാകാൻ വൈകും. തുറവൂർ ജംക്ഷനിൽ നിന്നു തെക്കോട്ടുള്ള ഭാഗത്തെ നിർമാണം വൈകുന്നതാണു കാരണം. നിലവിൽ ഉയരപ്പാതയുടെ 87% നിർമാണം പൂർത്തിയായിട്ടുണ്ട്. ഏപ്രിൽ അവസാന വാരത്തോടെ പാത പൂർത്തിയാക്കണമെന്നായിരുന്നു കരാർ വ്യവസ്ഥ. എന്നാൽ ഡിസംബർ അവസാനത്തോടെ ഉയരപ്പാതയുടെ നിർമാണം പൂർത്തിയാക്കാമെന്ന് അരൂർ– തുറവൂർ ഉയരപ്പാത നിർമാണ കരാർ ഏറ്റെടുത്ത അശോക് ബിൽകോൺ കമ്പനി ദേശീയപാത അതോറിറ്റിക്കു റിപ്പോർട്ട് നൽകി.തുറവൂർ ജംക്ഷനിൽ നിന്നു തെക്കോട്ടുള്ള ഭാഗവും ഒറ്റത്തൂണുകളിൽ നിർമിക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ പുതിയ രൂപരേഖ പ്രകാരം ഒറ്റത്തൂണിനു പകരം രണ്ടു തൂണിൽ പാത നിർമിക്കുന്ന രീതിയിലേക്കു മാറി. ഇതോടെ ആകെ 12 തൂണുകൾ നിർമിക്കണം. മണ്ണ് പരിശോധന ഉൾപ്പെടെയുള്ള പ്രാഥമിക നടപടികൾ പൂർത്തിയായതിനു ശേഷമേ തൂണുകളുടെ നിർമാണം തുടങ്ങാനാകൂ. ഇതു പണി വൈകാൻ ഇടയാക്കും. അശോക് ബിൽകോൺ കമ്പനിക്കു തൂണുകൾ നിർമിക്കുന്നതിനുള്ള നിർമാണ സാമഗ്രികൾ സ്ഥലത്തുണ്ട്. എന്നാൽ കെസിസി നിർമാണ സാമഗ്രികൾ എത്തിച്ചു വേണം നിർമാണം ആരംഭിക്കാനെന്നതും പണിയെ ബാധിച്ചേക്കും.
Source link


