test del 5 copy of del 3

‘അമ്മേ പ്രശ്നമൊന്നുമില്ല, ഇവിടെ എല്ലാം സെറ്റാണ്’; ശരണ്യയുടെ ശബ്ദം കേട്ടതോടെ കരച്ചിലടക്കാനാവാതെ അമ്മ


നാദാപുരം∙ ‘അമ്മേ പ്രശ്നമൊന്നുമില്ല, ഇവിടെ എല്ലാം സെറ്റാണ്.’ ശരണ്യ ഫോണിൽ ഇത്രയും പറഞ്ഞതോടെ അമ്മ ഷൈലജയ്ക്ക് കരച്ചിലടക്കാനായില്ല.  കുടകിലെ മടിക്കേരിയിൽ ട്രെക്കിങ്ങിന് പോയി വ്യാഴാഴ്ച മുതൽ കാണാതായ ഇയ്യങ്കോട്ടെ വടക്കയിൽ ഗോപിയുടെയും ഷൈലജയുടെയും മകൾ ശരണ്യ(36) ഇന്നലെ രാത്രിയാണ് അമ്മയോടും അച്ഛനോടും ഫോണിൽ സംസാരിച്ചത്. വൈകിട്ട് ശരണ്യയെ കണ്ടെത്തിയെന്ന് അറിഞ്ഞതു മുതൽ അയൽവാസികളും ബന്ധുക്കളും നാട്ടുകാരുമെല്ലാം വീട്ടിലേക്ക് പ്രവഹിക്കുകയായിരുന്നു. ഗോപിയെയും ഷൈലജയെയും കണ്ട് അവരെല്ലാം ആശ്വാസവും സന്തോഷവും പങ്കിട്ടെങ്കിലും ശരണ്യയുടെ ശബ്ദം കേൾക്കാൻ കഴിഞ്ഞിരുന്നില്ല. തിരച്ചിലിനു പോയ ശരണ്യയുടെ സഹോദരൻ ശ്യാം, അമ്മാവൻ ഹരിദാസ് എന്നിവരാണ് ശരണ്യയെ കിട്ടിയെന്ന വിവരം വീട്ടിൽ അറിയിച്ചത്. ഇന്നലെ ഓർ‌ക്കാട്ടേരിയിൽ എത്തിയ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനെ കണ്ട് ഗോപിയും ഷൈലജയും നിവേദനം നൽകിയിരുന്നു. ശരണ്യയെ കണ്ടെത്താനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായി അദ്ദേഹം അറിയിച്ചിരുന്നു. 


Source link

Back to top button