LATEST

‘അമ്പലപ്പുഴയിലെ ഒരു അനുഭാവിയെയും നഷ്ടമായിട്ടില്ല, വ്യക്തിപരമായ വോട്ട് ജി സുധാകരന് ലഭിക്കില്ല’


ആലപ്പുഴ: അമ്പലപ്പുഴ രാഷ്ട്രീയ ഭൂരിപക്ഷമുള്ള മണ്ഡലമാണെന്നും അവിടെ എൽഡിഎഫ് ജയിക്കുമെന്നും മന്ത്രി സജി ചെറിയാൻ. വ്യക്തിപരമായ വോട്ട് ജി സുധാകരന് ലഭിക്കില്ല. എത്ര ഉത്തമനായ കമ്മ്യൂണിസ്റ്റുകാരനാണെങ്കിലും പാർട്ടിക്ക് പുറത്തുപോയാൽ ജനങ്ങൾ അവരെ സ്‌നേഹിക്കില്ല. അതാണ് ആലപ്പുഴയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്പിരിറ്റ്. അമ്പലപ്പുഴ മണ്ഡലത്തിൽ ഇതുവരെ ഒരു അനുഭാവിയെപ്പോലും ഞങ്ങൾക്ക് നഷ്ടമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയും മുൻമന്ത്രിയുമായ ജി സുധാകരന്റെ പൊളിറ്റിക്കൾ ക്രിമിനൽ ആരോപണത്തിൽ മറുപടി പറയാനില്ലെന്ന് സജി ചെറിയാൻ വ്യക്തമാക്കി. ജി സുധാകരനെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തെ കൂടെ നിർത്താൻ ഒരുപാട് ശ്രമിച്ചു. അടുത്തുവരുമ്പോൾ ആരോ അദ്ദേഹത്തെ അകറ്റാൻ ശ്രമിച്ചെന്നും മന്ത്രി കൂട്ടിച്ചേർത്തു.


Source link

Back to top button