LATEST

അമേരിക്കയിൽ കാലുറപ്പിച്ച് റിലയൻസ്: നടത്തുന്നത് 300 ബില്യൺ ഡോളറിന്റെ നിക്ഷേപം, പ്രഖ്യാപനം ട്രംപിന്റേത്


ന്യൂഡൽഹി: അമേരിക്കയിലെ എണ്ണശുദ്ധീകരണ മേഖലയിൽ കോടികളുടെ നിക്ഷേപവുമായി റിലയൻസ് ഇൻഡസ്ട്രീസ്. 300 ബില്യൺ ഡോളറിന്റെ (ഏകദേശം 27.5 ലക്ഷം കോടി രൂപ ) നിക്ഷേപമാണ് റിലയൻസ് നടത്തുന്നത്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നിക്ഷേപമാണ് ഇതെന്നാണ് റിപ്പോർട്ട്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയതെങ്കിലും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ റിലയൻസ് തയ്യാറായിട്ടില്ല. പ്രധാന ഗോൾഫ് കോസ്​റ്റ് ഷിപ്പിംഗ് ഹബ്ബായ ടെക്സാസിലെ പോർട്ട് ഓഫ് ബ്രൗൺസ്വിലാണ് റിഫൈനറി സ്ഥാപിക്കുന്നത്.’അമേരിക്ക യഥാർത്ഥ ഊർജ ആധിപത്യത്തിലേക്ക് തിരിച്ചുവരുന്നു. അമേരിക്ക ഫസ്​റ്റ് റിഫൈനിംഗ് ടെക്സസിലെ ബ്രൗൺസ്വിലയിൽ 50 വർഷത്തിനുള്ളിൽ ആദ്യത്തെ പുതിയ യുഎസ് എണ്ണ ശുദ്ധീകരണശാല തുറക്കുന്നുമെന്ന് പ്രഖ്യാപിക്കുന്നതിൽ എനിക്ക് അഭിമാനമുണ്ട്. ഇത് ചരിത്രപരമായ, 300 ബില്യൺ ഡോളറിന്റെ ഇടപാടാണ് . യുഎസ് ചരിത്രത്തിലെ ഏ​റ്റവും വലിയ ഇടപാട്. ഈ വമ്പിച്ച നിക്ഷേപത്തിന് ഇന്ത്യയിലെ ഞങ്ങളുടെ പങ്കാളികൾക്കും അവരുടെ ഏ​റ്റവും വലിയ സ്വകാര്യ ഉടമസ്ഥതയിലുള്ള എനർജി കമ്പനിയായ റിലയൻസിനും നന്ദി’ – ട്രംപ് കുറിച്ചു.


Source link

Related Articles

Back to top button