test del 5 copy of del 3
‘അമിത് ഷായുമായി രഹസ്യ കൂടിക്കാഴ്ച എന്തിന്? അവിടെയാണോ ‘ഡീൽ’?’: തുറന്ന കത്തുമായി കെ.സി.വേണുഗോപാല്‍

തിരുവനന്തപുരം∙ നിയമസഭാ തിരഞ്ഞെടുപ്പിനു മണിക്കൂറുകള്‍ മാത്രം ശേഷിക്കേ മുഖ്യമന്ത്രി പിണറായി വിജയനു തുറന്ന കത്തുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയത് എന്തിന് എന്നു തുടങ്ങി പത്തു ചോദ്യങ്ങളാണ് കത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ∙ ഉദ്യോഗസ്ഥരെ ഒഴിവാക്കി ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി അദ്ദേഹത്തിന്റെ വസതിയില്‍ താങ്കള്‍ കൂടിക്കാഴ്ച നടത്തിയതിനു പിന്നിലെ അജന്‍ഡ എന്തായിരുന്നു? അവിടെയാണോ ‘ഡീല്‍’ രൂപപ്പെട്ടത്?∙ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുമായി താങ്കള്‍ ഡല്‍ഹിയില്‍ പല തവണ ഔദ്യോഗിക കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. പക്ഷേ, ഡല്‍ഹിക്കു പുറത്ത് താങ്കള്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടോ ? എന്തിനായിരുന്നു അത്? അത് ഡീലിന്റെ ഭാഗം ആയിരുന്നോ?
Source link


