CINEMA

അ​പ്ര​തീ​ക്ഷി​ത​ ​ട്വി​സ്റ്റ് ,​ അപ്രതീക്ഷിത അറസ്റ്റ്; രഞ്ജിത്ത് ചിത്രം ലാ ആന്റ് ഓർഡർ


അ​പ്ര​തീ​ക്ഷി​ത​മാ​യി​ ​ലൈം​ഗി​ക​ ​അ​തി​ക്ര​മ​ ​കേ​സി​ൽ​ ​സം​വി​ധാ​യ​ക​ൻ​ ​ര​ഞ്ജി​ത്ത് ​അ​റ​സ്റ്റി​ലാ​കു​ന്ന​ത് ​സി​നി​മ​യി​ൽ​ ​സ​ജീ​വ​മാ​യി​ ​മ​ട​ങ്ങി​വ​രാ​ൻ​ ​ഒ​രു​ങ്ങ​വേ.​ ​കൊ​ച്ചി​യു​ടെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​പൊ​ലീ​സു​കാ​രു​ടെ​ ​ക​ഥ​ ​പ​റ​യു​ന്ന​ ​ചി​ത്ര​ത്തി​ന് ​ലാ​ ​ആ​ന്റ് ​ഓ​ർ​ഡ​ർ​ ​എ​ന്ന് ​പേ​രി​ടാ​ണ് ​ഒ​രു​ങ്ങു​ന്ന​ത്.​ ​ചി​ത്രീ​ക​ര​ണം​ ​പൂ​ർ​ത്തി​യാ​യ​ ​ലാ​ ​ആ​ന്റ് ​ഓ​ർ​ഡ​റി​ന്റെ​ ​പാ​ച്ച് ​വ​ർ​ക്ക് ​ചി​ത്രീ​ക​ര​ണം​ ​ക​ഴി​ഞ്ഞ​ദി​വ​സം​ ​കോ​ട്ട​യ​ത്തും​ ​തൊ​ടു​പു​ഴ​യി​ലു​മാ​യി​രു​ന്നു.​ ​ഇ​തി​നി​ടെ​യാ​ണ് ​തൊ​ടു​പു​ഴ​യി​ൽ​വ​ച്ച് ​ര​ഞ്ജി​ത്തി​നെ​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്യു​ന്ന​ത്.​ ​
ര​ഞ്ജി​ത്തി​ന്റെ​ ​സം​വി​ധാ​ന​ത്തി​ൽ​ 2004​ ​ൽ​ ​പു​റ​ത്തി​റ​ങ്ങി​യ​ ​ബ്ളാ​ക്ക് ​എ​ന്ന​ ​ചി​ത്ര​ത്തി​ലെ​ ​ഐ​ക്കോ​ണി​ക് ​ക​ഥാ​പാ​ത്രം​ ​കാ​രി​ക്കാമു​റി​ഷ​ൺ​മു​ഖ​നെ​ 22​ ​വ​ർ​ഷ​ത്തി​നു​ശേ​ഷം​ ​വീ​ണ്ടും​ ​ലാ​ ​ആ​ന്റ് ​ഓ​ർ​ഡ​റി​ലൂ​ടെ​ ​കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു​ .​ ​മ​മ്മൂ​ട്ടി​ ​അ​തി​ഥി​വേ​ഷ​ത്തി​ൽ​ ​കാ​രി​ക്കാ​മു​റി​ ​ഷ​ൺ​മു​ഖ​നാ​യി​ ​വീ​ണ്ടും​ ​എ​ത്തു​ന്ന​ത് ​ചി​ത്ര​ത്തി​ന്റെ​ ​ഹൈ​ലൈ​റ്റാ​ണ്.
പ്ര​കാ​ശ് ​വ​ർ​മ്മ​യും​ ​അ​ഭി​രാ​മി​യും​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ഏ​താ​നും​ ​പു​തു​മു​ഖ​ങ്ങ​ളും​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.​ ​വ​ലി​യ​ ​ക്യാ​ൻ​വാ​സി​ൽ​ ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്ര​ത്തി​ന് ​ഉ​ദ​യ​കൃ​ഷ്ണ​ ​ര​ച​ന​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​അ​തേ​സ​മ​യം​ ​തി​യേ​റ്റ​റു​ക​ളി​ലേ​ക്ക് ​മ​ട​ങ്ങി​വ​രാ​നു​ള്ള​ ​നീ​ക്ക​ത്തി​ന് ​ഇ​ട​യി​ലാ​ണ് ​ര​ഞ്ജി​ത്തി​ന് ​തി​രി​ച്ച​ടി.​ ​രോ​ഗ​ബാ​ധി​ത​നാ​യ​തി​നെ​തു​ട​ർ​ന്ന് ​മാ​റി​നി​ന്ന​ ​ര​ഞ്ജി​ത്ത് ​ഇ​ട​ക്കാ​ല​ത്ത് ​മ​മ്മൂ​ട്ടി​ ​നാ​യ​ക​നാ​യി​ ​ക​ടു​ഗ​ണ്ണാ​വ​ ​ഒ​രു​ ​യാ​ത്രാ​ക്കു​റി​പ്പ് ​എ​ന്ന​ ​ല​ഘു​ചി​ത്ര​വും​ ​മ​ഞ്ജു​വാ​ര്യ​ർ​ ​നാ​യി​ക​യാ​യി​ ​ആ​രോ​ ​എ​ന്ന​ ​ഹ്ര​സ്വ​ചി​ത്ര​വും​ ​സം​വി​ധാ​നം​ ​ചെ​യ്തു.
2018​ ​ൽ​ ​മോ​ഹ​ൻ​ലാ​ലി​നെ​ ​നാ​യ​ക​നാ​ക്കി​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ഡ്രാ​മ​ ​ആ​ണ് ​ര​ഞ്ജി​ത്തി​ന്റെ​ ​സം​വി​ധാ​നം​ ​അ​വ​സാ​നം​ ​പു​റ​ത്തി​റ​ങ്ങി​യ​ ​ഫീ​ച്ച​ർ​ ​ഫി​ലിം.


Source link

Back to top button