test del 3

അപകടത്തിൽപ്പെട്ട വാഹനത്തിൽ മയക്കുമരുന്ന്; യുവാവിനെ ആശുപത്രിയിൽ എത്തിച്ചയാൾക്ക് സുഹൃത്തുക്കളുടെ ക്രൂര മർദനം


കോഴിക്കോട് ∙ വെള്ളയിൽ പോലീസ് സ്റ്റേഷനു സമീപം വച്ച് അപകടത്തിൽപ്പെട്ട കാറിൽ നിന്നും 2.84 ഗ്രാം എംഡിഎംഎ കണ്ടെടുത്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കാർ ഓടിച്ചിരുന്ന ഡ്രൈവർ പൊക്കുന്ന് കച്ചേരികുന്ന് സ്വദേശി പടിഞ്ഞാറ്റു പറമ്പ് വീട്ടിൽ മനുവിനെ (24) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.തുടർന്ന് യുവാവിന്റെ പരാതിയിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. കാർ ഓടിച്ച യുവാവിനെയും സുഹൃത്തിക്കളെയും പറ്റി സംശയം തോന്നിയ പൊലീസ് അപകടസ്ഥലത്തെത്തി കാർ തുറന്ന് പരിശോധിക്കുകയും കാറിൽ സൂക്ഷിച്ച ബാഗിനുള്ളിലെ പേഴ്സിൽ നിന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ച 2.840 ഗ്രാം  എംഡിഎംഎയും ഇത് ഉപയോഗിക്കുന്നതിന് വേണ്ടി സൂക്ഷിച്ച ഗ്ലാസ് ട്യൂബും മയക്കുമരുന്ന് തൂക്കുന്നതിനായി ഉപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസും കണ്ടെത്തി. അപകടത്തിൽപ്പെട്ട കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.


Source link

Back to top button