LATEST

അന്താരാഷ്ട്ര ലഹരി വിൽപ്പനക്കാരനായ നൈജീരിയൻ പൗരനെ ഡൽഹിയിൽ നിന്ന് പിടികൂടി


കോ​ഴി​ക്കോ​ട്:​ ​പു​തി​യ​ ​ബ​സ്സ്റ്റാ​ന്റി​ൽ​ ​വെ​ച്ച്,​ ​അ​ര​ക്കോ​ടി​യി​ലേ​റെ​ ​രൂ​പ​ ​വി​ല​യു​ള്ള​ ​രാ​സ​ല​ഹ​രി​ ​പി​ടി​കൂ​ടി​യ​ ​കേ​സി​ലെ​ ​പ്ര​ധാ​ന​ ​ക​ണ്ണി​യും​ ​ഇ​ന്ത്യ​യി​ലെ​ ​വി​വി​ധ​ ​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ​ല​ഹ​രി​യെ​ത്തി​ക്കു​ന്ന​ ​മൊ​ത്ത​ ​വി​ൽ​പ്പ​ന​ക്കാ​ര​നു​മാ​യ​ ​നൈ​ജീ​രി​യ​ൻ​ ​സ്വ​ദേ​ശി​ ​ചു​ക്വ​ജേ​ക്വ​ ​എ​ബെ​നെ​സി​ർ​ ​ഉ​മേ​ഹി​നെ​ ​(65​)​ ​ക​സ​ബ​ ​പൊ​ലീ​സ് ​ഡ​ൽ​ഹി​യി​ലെ​ ​തി​ല​ക് ​ന​ഗ​റി​ൽ​ ​നി​ന്ന് ​പി​ടി​കൂ​ടി.​ 2025​ ​ന​വം​ബ​ർ​ 24​ന് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ ​കേ​സി​ൽ​ ​അ​റ​സ്റ്റി​ലാ​യ​ ​അ​ഞ്ചാ​മ​ത്തെ​യാ​ളാ​ണി​യാ​ൾ.​ ​ബം​ഗ​ളൂ​രു​വി​ൽ​ ​നി​ന്ന് ​ടൂ​റി​സ്റ്റ് ​ബ​സി​ൽ​ ​വാ​ട്ട​ർ​ ​ഹീ​റ്റ​റി​നു​ള്ളി​ൽ​ ​സ്റ്റി​ക്ക​റു​പ​യോ​ഗി​ച്ച് ​ടാ​പ്പ് ​ചെ​യ്ത് ​ക​ട​ത്തു​ക​യാ​യി​രു​ന്ന​ 241.5​ ​ഗ്രാം​ ​എം.​ഡി.​എം.​എ,​ 43.500​ ​ഗ്രാം​ ​വ​രു​ന്ന​ 90​ ​ഓ​ളം​ ​എ​ക്‌​സ്റ്റ​സി​ ​ഗു​ളി​ക​ക​ൾ,​ 1.110​ ​ഗ്രാ​മ​മു​ള്ള​ 99​ ​എ​ൽ.​എ​സ്.​ഡി​ ​സ്റ്റാ​മ്പു​ക​ൾ​ ​എ​ന്നി​വ​യു​ൾ​പ്പെ​ടെ​ ​പി​ടി​കൂ​ടി​യി​രു​ന്നു.​
​കോ​ഴി​ക്കോ​ട് ​തി​രു​വ​ണ്ണൂ​ർ​ ​ഇ​ർ​ഫാ​ൻ​സ് ​ഹൗ​സി​ൽ​ ​മു​ഹ​മ്മ​ദ് ​ഇ​ർ​ഫാ​ൻ​ ​(29​),​ ​കു​ണ്ടു​ങ്ങ​ൽ​ ​എം.​സി​ ​ഹൗ​സി​ൽ​ ​ഷ​ഹ​ദ് ​(27​)​ ​എ​ന്നി​വ​രെ​ ​കോ​ഴി​ക്കോ​ട് ​സി​റ്റി​ ​ഡാ​ൻ​സാ​ഫും​ ​ക​സ​ബ​ ​പൊ​ലീ​സും​ ​ചേ​ർ​ന്ന് ​പി​ടി​കൂ​ടി​യി​രു​ന്നു.​ ​കേ​സി​ലെ​ ​മൂ​ന്നും​ ​നാ​ലും​ ​പ്ര​തി​ക​ളാ​യ​ ​കോ​ഴി​ക്കോ​ട് ​കു​റ്റി​ച്ചി​റ​ ​ത​ങ്ങ​ൾ​സ് ​റോ​ഡ് ​പു​തി​യ​മാ​ളി​യേ​ക്ക​ൽ​ ​വീ​ട്ടി​ൽ​ ​ആ​ദി​ൽ​ ​മ​ഷൂ​ദ് ​(27​),​ ​കു​റ്റി​ച്ചി​റ​ ​സ്വ​ദേ​ശി​ ​വാ​ടി​യി​ൽ​ ​വീ​ട്ടി​ൽ​ ​സി​റാ​ജു​ദ്ദീ​ൻ​ ​(27​)​ ​എ​ന്നി​വ​രെ​യും​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.
ഇ​വ​രെ​ ​ചോ​ദ്യം​ ​ചെ​യ്ത​തി​ൽ​ ​നി​ന്നാ​ണ് ​ഇ​യാ​ളെ​ക്കു​റി​ച്ച് ​വി​വി​രം​ ​ല​ഭി​ച്ച​ത്.​ ​ക​സ​ബ​ ​ഇ​ൻ​സ്പെ​ക്ട​ർ​ ​ജി​മ്മി​ ​പി.​ജെ,​ ​എ.​എ​സ്.​ഐ​ ​സ​ജേ​ഷ് ​കു​മാ​ർ,​ ​എ​സ്.​സി.​പി.​ഒ​മാ​രാ​യ​ ​ഷി​ജി​ത്ത്,​ ​ദീ​പു​ ​എ​ന്നി​വ​ര​ട​ങ്ങു​ന്ന​ ​സം​ഘം​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.​ ​ര​ണ്ട് ​മൊ​ബൈ​ൽ​ ​ഫോ​ണു​ക​ളും​ ​പ്ര​തി​യു​ടെ​ ​എ​മ​ർ​ജ​ൻ​സി​ ​ട്രാ​വ​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റും​ ​ക​ണ്ടെ​ടു​ത്തു.​ 10​ ​വ​ർ​ഷം​ ​മു​ൻ​പ് ​ഇ​ന്ത്യ​യി​ലെ​ത്തി​യ​ ​ഇ​യാ​ൾ​ ​രേ​ഖ​ക​ളൊ​ന്നു​മി​ല്ലാ​തെ​ ​താ​മ​സി​ച്ച് ​വ​രി​ക​യാ​യി​രു​ന്നു.​ ​


Source link

Related Articles

Back to top button