LATEST

അനധികൃത ബോർഡ്: ഉത്തരവ് പാലിച്ചെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ


കൊച്ചി: അനധികൃത ബോർഡുകൾ, ഫ്ലക്‌സുകൾ തുടങ്ങിയവയ്‌ക്കെതിരെയുള്ള ഉത്തരവ് നിയമസഭാ തിരഞ്ഞെടുപ്പിൽ ലംഘിച്ചിട്ടില്ലെന്ന് അറിയിച്ചതിനെ തുടർന്ന് തിരഞ്ഞെടുപ്പ് കമ്മിഷനെ അഭിനന്ദിച്ച് ഹൈക്കോടതി. പെരുമാറ്റച്ചട്ടം പാലിച്ചെന്നും നിയമലംഘനമുണ്ടായിട്ടില്ലെന്നും അമിക്കസ് ക്യൂറി ഹരീഷ് വാസുദേവൻ അറിയിച്ചതിനെ തുടർന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ തൃപ്തി രേഖപ്പെടുത്തിയത്. ഇക്കാര്യത്തിൽ സന്തോഷമുണ്ടെന്നു കോടതി പറഞ്ഞു. ഇതുസംബന്ധിച്ച ഹർജികൾ പിന്നീട് പരിഗണിക്കാൻ മാറ്റി.


Source link

Back to top button