test del 5 copy of del 3
അധികൃതരുടെ അനാസ്ഥ: റോഡിലെ ചോർച്ച അടച്ചില്ല; 50 മീറ്റർ ഒഴിവാക്കി ടാറിങ്

മൂവാറ്റുപുഴ ∙ അധികൃതരുടെ അനാസ്ഥയെത്തുടർന്ന് കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ മേക്കടമ്പ് പള്ളിത്താഴത്ത് 50 മീറ്ററോളം റോഡ് ടാറിങ് നടത്തിയില്ല. ഒന്നര വർഷമായി പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്ന ഭാഗത്ത് അറ്റകുറ്റപ്പണി നടത്താതെ ടാറിങ് നടത്താനുള്ള നീക്കം നാട്ടുകാർ തടഞ്ഞതോടെയാണ് 50 മീറ്ററോളം ഭാഗം ഒഴിവാക്കി ടാറിങ് നടത്തിയത്. ഇതോടെ തിരക്കേറിയ പാതയുടെ ഈ ഭാഗം വലിയ അപകടഭീഷണിയായി മാറി.നിലവിൽ 50 മീറ്ററോളം ഭാഗത്ത് ടാറിങ് നടത്താതെ ഉപേക്ഷിച്ചിരിക്കുകയാണ്. ബിഎംബിസി നിലവാരത്തിൽ മറ്റു ഭാഗങ്ങൾ ടാർ ചെയ്തപ്പോൾ, ഇത്രയും ഭാഗം കുഴികളായി കിടക്കുന്നത് രാത്രികാലങ്ങളിൽ വലിയ അപകടങ്ങൾക്ക് കാരണമാകും. ടാറിങ് നടത്തിയ ഭാഗവും ചെയ്യാത്ത ഭാഗവും തമ്മിലുള്ള നിരപ്പു വ്യത്യാസം വാഹനയാത്രക്കാരെ, പ്രത്യേകിച്ച് ഇരുചക്ര വാഹനയാത്രക്കാരെ അപകടത്തിൽപ്പെടുത്താൻ സാധ്യതയുണ്ട്.
Source link


