അധികാര മോഹിയല്ല; ജനകീയ സ്വതന്ത്രൻ : ജി.സുധാകരൻ

ആലപ്പുഴ: തനിക്ക് പാർലമെന്ററി മോഹമില്ലെന്നും രാഷ്ട്രീയ ക്രിമിനലിസത്തിനെതിരെ ജനകീയ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് അമ്പലപ്പുഴയിൽ മത്സരിക്കുന്നതെന്നും ജി. സുധാകരൻ മാദ്ധ്യമങ്ങളോട്ആറാം തവണ തുടർച്ചയായി മത്സരിക്കുന്ന ആരിഫിന് പാർലമെന്ററി മോഹമില്ലേ സജി ചെറിയാനും പ്രതിഭയ്ക്കും പാർലമെന്ററി മോഹമില്ലേ. പിണറായിക്ക് ഇളവ് നൽകിയത് പൊളിറ്റ് ബ്യൂറോയാണ്. എ.കെ.ജി മരണം വരെ പാർലമെന്റംഗമായിരുന്നില്ലേ. ആലപ്പുഴയിൽ നിന്ന് എം.എൽ.എയായി പോയവരിൽ നിയമസഭയിൽ നല്ല പ്രസംഗം നടത്തിയവരാരുണ്ട്. അമ്പലപ്പുഴയിൽ സലാമിന് വോട്ട് കുറഞ്ഞെന്ന് ആരോപിച്ചുണ്ടായ അന്വേഷണ റിപ്പോർട്ടാണ് ഇത്തരമൊരു നിലപാടിന് തന്നെ നിർബന്ധിതനാക്കിയത്. കോൺഗ്രസ് നേതാക്കൾ വീട്ടിലെത്തി പിന്തുണയും സ്വീകരണവും നൽകി ആത്മാർത്ഥമായി പ്രവർത്തിക്കുന്നു. ബംഗാളിലും തമിഴ് നാട്ടിലും കോൺഗ്രസുമായി ചേർന്നല്ലേ സി.പി.എം മത്സരിക്കുന്നത്. പഴയ കാലത്തെ അർദ്ധ ഫാസിസ്റ്റ് കോൺഗ്രസല്ല ഇപ്പോഴത്തെ കോൺഗ്രസ്. സി.പി.എം ബ്രാഞ്ച് സമ്മേളനത്തിന് തലേദിവസം തോട്ടപ്പള്ളിയിലെ മത്സ്യത്തൊഴിലാളി സജീവനെ കാണാതായ സംഭവത്തിൽ സി.ബി.ഐ അന്വേഷണം വേണം. സജീവന്റെ മൃതദേഹം പോലും കിട്ടിയിട്ടില്ല.
Source link

