test del 5 copy of del 3
‘അദ്ദേഹം സഹോദരനെപ്പോലെയാണ്, സഹോദരനും സഹോദരിയും തമ്മിൽ സംസാരിച്ചുകൂടെ? വിഷയം പുറത്തു പറയാനാകില്ല’: വേദി വിട്ടിറങ്ങൽ നിഷേധിച്ച് ശ്രീലേഖ

തിരുവനന്തപുരം ∙ പ്രചാരണ യോഗത്തിനിടെ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ തന്റെ പേരു പരാമർശിച്ചില്ലെന്ന കാരണത്താൽ വട്ടിയൂർക്കാവിലെ എൻഡിഎ സ്ഥാനാർഥി ആർ.ശ്രീലേഖ വേദി വിട്ടിറങ്ങിയതായി ആക്ഷേപം. ശ്രീലേഖയുടെ പ്രചാരണാർഥം ‘ഫ്രറ്റേണിറ്റി ഓഫ് ട്രിവാൻഡ്രം പ്രഫഷനൽസ്’ മാസ്കറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച ചടങ്ങിൽ ഓൺലൈനിലാണ് മന്ത്രി പ്രസംഗിച്ചത്. തുടർന്ന് സംസാരിച്ച രാജീവ് ചന്ദ്രശേഖർ ശ്രീലേഖയെ വിജയിപ്പിക്കണമെന്ന് അഭ്യർഥിക്കുന്നതിനിടെയാണ് വേദിയിൽ അവരില്ലെന്നു കണ്ടത്. സ്ഥാനാർഥി എവിടെപ്പോയെന്നു തിരക്കി. തുടർന്ന് ലോബിയിലുണ്ടായിരുന്ന ശ്രീലേഖയെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സോമൻ ഉൾപ്പെടെയുള്ളവർ അനുനയിപ്പിച്ചു തിരികെ എത്തിക്കുകയായിരുന്നു.
Source link


