LIFESTYLE NEW

അതിമനോഹര കാഴ്‌ചകളും രുചികരമായ ഭക്ഷണവും; ഇതാണ് ഏറ്റവും കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാവുന്ന വിദേശരാജ്യം


യാത്ര ഇഷ്‌ടപ്പെടാത്തവർ വളരെ ചുരുക്കമാണ്. വേനലവധിക്കാലം വരാറായതോടെ കുടുംബസമേതം യാത്ര ചെയ്യാൻ കഴിയുന്ന നല്ല സ്ഥങ്ങൾ തെരയുകയാണ് പലരും. വിദേശരാജ്യങ്ങളിലേക്ക് പോകണമെന്ന് ആഗ്രഹമുണ്ടെങ്കിലും ചെലവ് കൂടുതലാകുമെന്ന് കരുതി പോകാത്തവർ ഒരുപാടാണ്. എന്നാൽ, നിങ്ങൾക്ക് ഏറ്റവും കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാൻ സാധിക്കുന്ന ഒരു രാജ്യമുണ്ട്. അതാണ് ലാവോസ്. ഔദ്യോഗികമായി ‘ലാവോസ് പീപ്പിൾസ് ഡെമോക്രാറ്റിക് റിപ്പബ്ലിക്’ എന്നാണ് ഈ രാജ്യം അറിയപ്പെടുന്നത്. മേയ് മുതൽ നവംബർ വരെ ലാവോസിൽ മഴക്കാലമാണ്. ഡിസംബർ മുതൽ ഏപ്രിൽ വരെ വരണ്ട കാലാവസ്ഥയുമാണ്. നിലവിൽ 7.0 ദശലക്ഷമാണ് രാജ്യത്തെ ജനസംഖ്യ. ഇവിടുത്തെ ഔദ്യോഗിക ഭാഷ ലാവോ ആണ്. തായ്‌ലൻഡുമായി ഇതിന് അടുത്ത ബന്ധമുണ്ട്. രാജ്യത്തിലുടനീളം ആയിരക്കണക്കിന് ബുദ്ധ ക്ഷേത്രങ്ങളുണ്ട്. പ്രത്യേകിച്ച് യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായ ലുവാംഗ് പ്രബാംഗിൽ പൈ മായ് അഥവാ ലാവോയിലെ പുതുവത്സരം, ബോട്ട് റേസ് തുടങ്ങിയ ആഘോഷങ്ങൾ പ്രസിദ്ധമാണ്.


Source link

Related Articles

Back to top button