test del 4 copy of del 3
അതിഭയങ്കര യുദ്ധം; കൂട്ടുകാരെ കൊന്നൊടുക്കി ചിമ്പാൻസികൾ, കുരങ്ങുകൾ വീണ്ടും ‘മനുഷ്യരായി’ !

ദീർഘകാലം ഒറ്റക്കൂട്ടമായി ജീവിച്ചിരുന്ന ചിമ്പാൻസി സമൂഹം രണ്ടായിത്തിരിഞ്ഞു പോരടിച്ചു. ആഭ്യന്തരയുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ടത് 28 പേർക്ക്. യുഗാണ്ടയിലെ കിബാലെ ദേശീയോദ്യാനത്തിലെ എൻഗോഗോ ചിമ്പാൻസി സമൂഹത്തിന്റെ യുദ്ധംകണ്ട് ഞെട്ടിയതു ഗവേഷകർ.കടി, അടി, തൊഴി, വലിച്ചിഴയ്ക്കൽ തുടങ്ങിയവയായിരുന്നു യുദ്ധതന്ത്രം. ആന്തരാവയവങ്ങൾക്കേറ്റ പരുക്കുമൂലം 17 കുഞ്ഞുങ്ങളടക്കം 28 മരണം രേഖപ്പെടുത്തി. ആക്രമണങ്ങളിൽ ഇപ്പോൾ പെൺ ചിമ്പാൻസികളും സജീവമാണെന്നു ടെക്സസ് സർവകലാശാലയിലെ ഡോ. ആറോൺ സാൻഡൽ പറയുന്നു. ഭക്ഷണത്തിനുള്ള പോരാട്ടവും ആൺ-പെൺ മത്സരം തീവ്രമായതുമാകാം കാരണമെന്നാണു വിലയിരുത്തൽ. Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @chukwumasammy7 എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
Source link


