test del 3
അഞ്ഞൂറിൽ അഞ്ഞൂറ്! സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ മിന്നും ജയം നേടി ഡാനിയൽ

കോഴിക്കോട് ∙ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ അഞ്ഞൂറിൽ അഞ്ഞൂറു മാർക്കും നേടി അഖിലേന്ത്യാ തലത്തിൽ മുന്നിലെത്തി കോഴിക്കോട് ദേവഗിരി സിഎംഐ പബ്ലിക് സ്കൂളിലെ ഡാനിയൽ ജേക്കബ് ബാസ്റ്റിൻ. മികച്ച ഫലം പ്രതീക്ഷിച്ചിരുന്നതായും നൂറു ശതമാനം നേട്ടം ഏറെ ആഹ്ലാദകരമായെന്നും ഡാനിയലിന്റെ അമ്മ ആൻ മേരി മാത്യു പറഞ്ഞു. സോഫ്റ്റ്‌വെയർ എൻജിനീയറായിരുന്ന കോഴിക്കോട് സിവിൽ സ്റ്റേഷൻ ചുള്ളിയോട് റോഡ് ചെറുകാട്ടിൽ പരേതനായ ബാസ്റ്റിൻ ജെയിംസ് ജേക്കബിന്റെയും മുൻപ് സോഫ്റ്റ്‌വെയർ എൻജിനീയറായി പ്രവർത്തിച്ചിരുന്ന ആൻ മേരി മാത്യുവിന്റെയും മകനാണ് ഡാനിയൽ. കൊച്ചിയിലെ ‘എയ്ഞ്ചൽസ് ആർമി’ എന്ന കാത്തലിക് പ്രസിദ്ധീകരണത്തിലെ എഡിറ്റോറിയൽ വിഭാഗത്തിലാണ് ആൻ മേരി മാത്യു നിലവിൽ പ്രവർത്തിക്കുന്നത്. ആൻ മേരി 1999 ബാച്ച് എസ്എസ്എൽസി പരീക്ഷയിലെ പതിമൂന്നാം റാങ്കുകാരിയാണ്. ദേവഗിരി സിഎംഐ പബ്ലിക് സ്കൂളിൽ തന്നെ ആറാം ക്ലാസ് പൂർത്തിയാക്കിയ ഡോണയും രണ്ടാം ക്ലാസുകാരി ഗ്ലോറിയയുമാണ് ഡാനിയലിന്റെ സഹോദരങ്ങൾ.
Source link


