‘അഞ്ച് വർഷത്തിന് ശേഷം എന്ത് ചെയ്യും’; വിജയ്യുടെ ചോദ്യത്തിന് രശ്മികയുടെ മറുപടി ഇങ്ങനെ

ആരാധകരും സിനിമാലോകവും ഒരുപോലെ ആഘോഷമാക്കിയ വിവാഹമായിരുന്നു തെന്നിന്ത്യൻ താരങ്ങളായ വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും. താരങ്ങൾ ഹണിമൂൺ ആഘോഷിക്കുന്ന വീഡിയോ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. തായ്ലൻഡിലെ കോ സാമുയിൽ ദ്വീപിൽ കടൽത്തീരത്തുള്ള സ്വകാര്യ വില്ലയിൽ നിന്നുള്ള വീഡിയോയാണ് രശ്മികയും വിജയ്യും പങ്കുവച്ചത്. ഇവർക്കൊപ്പം അവരുടെ സുഹൃത്തുക്കളും ട്രിപ്പിലുണ്ടെന്നതാണ് മറ്റൊരു കാര്യം.’എന്റെ ഭർർത്താവ്’ എന്ന് രശ്മിക വിജയെ വിളിക്കുന്നതാണ് ആദ്യം വീഡിയോയിൽ ഉള്ളത്. പിന്നാലെ ഇരുവരും കെെപിടിച്ച് നടക്കുന്നതും നൃത്തം ചെയ്യുന്നതും കാണാം. അഞ്ച് വർഷത്തിന് ശേഷം നമ്മൾ എന്തായിരിക്കും ചെയ്യുകയെന്ന് വിജയ് ചോദിക്കുമ്പോൾ ലോകം മുഴുവൻ ചുറ്റുകയായിരിക്കുമെന്നാണ് രശ്മിക മറുപടി നൽകുന്നത്. ശരി അങ്ങനെ തന്നെ ചെയ്യാമെന്നും വിജയ് പറയുന്നു.ഫെബ്രുവരി 26ന് ഉദയ്പൂരിൽ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നുഇരുവരുടെയും വിവാഹം. അതേസമയം, വിവാഹശേഷം വെള്ളിത്തിരയിൽ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒരുമിക്കുന്ന ’രണബാലി’ എന്നചിത്രം പീരിയഡ് ഡ്രാമയായി ഒരുങ്ങുന്നു. 1854- നും 1878 നും മദ്ധ്യേ ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഈ തെലുങ്ക് ചിത്രം ഒരുക്കുന്നത്. വെള്ളിത്തിരയിലെ പ്രണയജോഡികൾ യഥാർത്ഥ ജീവിതത്തിലും ഒന്നായശേഷം ഒരുമിച്ച് എത്തുന്ന ചിത്രം രാഹുൽ സംകൃത്യൻ സംവിധാനം ചെയ്യുന്നു.
Source link



