NATIIONAL
അച്ഛന് ജയിൽ, മകന് ജീവിതം; വീട് വിറ്റ് മുകുൾ ചൗധരിയെ ക്രിക്കറ്ററാക്കാൻ ഇറങ്ങിയ ദിലിപ് കുമാർ

ഒരാഴ്ച മുൻപ്, ഐപിഎലിൽ തന്റെ ആദ്യ മത്സരം കളിക്കാൻ ഇറങ്ങിയപ്പോൾ പൂരപ്പറമ്പിൽ ഒറ്റപ്പെട്ടുപോയ കുട്ടിയുടെ അവസ്ഥയായിരുന്നു മുകുൾ ചൗധരിയെന്ന ഇരുപത്തിയൊന്നുകാരന്. ചുറ്റും ആളും വെളിച്ചവും. എന്തു ചെയ്യണമെന്നോ എങ്ങോട്ടു പോകണമെന്നോ അറിയാത്ത സ്ഥിതി. ഫ്ലഡ് ലൈറ്റിനു കീഴിൽ, ഇത്രയും കാണികൾക്കു നടുവിൽ ആദ്യമായിട്ടായിരുന്നു മുകുൾ ഒരു മത്സരം കളിക്കാൻ ഇറങ്ങുന്നത്. എന്നാൽ അതിന്റെ അമ്പരപ്പും ആവലാതിയും മറക്കാൻ മുകുളിനു വേണ്ടിവന്നത് മൂന്നേ മൂന്ന് മത്സരങ്ങൾ മാത്രം. കഴിഞ്ഞ ദിവസം കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ, തോൽവിയുടെ ചതുപ്പിലേക്ക് വീണ ലക്നൗവിനെ വിജയത്തിന്റെ കരയിലേക്ക് പിടിച്ചുകയറ്റിയത് മുകുളിന്റെ ഒറ്റയാൾ പോരാട്ടമാണ്. കൊൽക്കത്ത ഉയർത്തിയ 182 റൺസ് ലക്ഷ്യം പിന്തുടർന്ന ലക്നൗ, 16 ഓവർ പിന്നിടുമ്പോൾ 7ന് 128 എന്ന നിലയിലായിരുന്നു. അടുത്ത 4 ഓവറിൽ, ആവേശ് ഖാനെ (1 നോട്ടൗട്ട്) കൂട്ടുപിടിച്ച് 54 റൺസ് അടിച്ചെടുത്ത മുകുൾ (27 പന്തിൽ 54 നോട്ടൗട്ട്) ലക്നൗവിന് സമ്മാനിച്ചത് 3 വിക്കറ്റിന്റെ ആവേശജയം. മത്സരത്തിലെ പ്ലെയർ ഓഫ് ദ് മാച്ച് പുരസ്കാരവും മുകുളിനെ തേടിയെത്തി. പിന്നാലെ ആരാണ് മുകുൾ ചൗധരിയെന്ന് അന്വേഷിച്ചവരെല്ലാം ചെന്നെത്തിയത് മകനുവേണ്ടി ‘ജയിലിൽ കിടന്ന’ ഒരു അച്ഛന്റെ കഥയിലേക്കാണ്…രാജസ്ഥാനിലെ ജുംജുനു ജില്ലയിൽ ജനിച്ച ദിലിപ് കുമാർ ചൗധരി ചെറുപ്പം മുതൽ ക്രിക്കറ്റിനു പുറകേയായിരുന്നു. എന്നാൽ വീട്ടിലെ സാമ്പത്തിക ഞെരുക്കം കാരണം പ്രഫഷനലായി ക്രിക്കറ്റ് പഠിക്കാനോ പരിശീലിക്കാനോ ദിലിപിന് അവസരം ലഭിച്ചില്ല. ഇതോടെ തനിക്കു സാധിക്കാത്തത് തന്റെ മകനിലൂടെ നേടിയെടുക്കണമെന്ന വാശിയായി. മകൻ ജനിച്ചാൽ അവനെ ക്രിക്കറ്റർ ആക്കുമെന്ന നിബന്ധന മുന്നിൽ വച്ചാണ് ദിലിപ് കല്യാണത്തിനു പോലും സമ്മതിച്ചത്. പ്രതീക്ഷിച്ചതു പോലെ കല്യാണശേഷം ദിലിപിന് മകൻ തന്നെ ജനിച്ചു. ധോണിയുടെ വഴിയേ
Source link


