test del 4 copy of del 3
അകത്ത് പേടിച്ചിരിക്കുകയാണെന്ന് പറഞ്ഞു, അതു കൊണ്ടാണ് മുദ്രാവാക്യം വിളിച്ചത്; മത്സരിക്കാൻ അഗ്രഹിച്ചു, പക്ഷെ…

കോട്ടയം ∙ വാടനപ്പള്ളിയിലെ കിറ്റ് വിവാദം പ്ലാൻ ചെയ്ത് ട്രാപ്പ് ചെയ്യാനുള്ള ശ്രമമായിരുന്നുവെന്ന് ബിജെപി നേതാവും നടനുമായ ദേവൻ. താൻ വീടിന് അകത്തിരുന്നപ്പോൾ പേടിച്ച് ഇരിക്കുകയാണെന്ന വ്യാഖ്യാനമുണ്ടായി. ദേവൻ പിൻവാതിലിൽ കൂടി ഓടി രക്ഷപ്പെടും എന്നൊക്കെ താഴെ പറയുന്നതു കേട്ടു. അപ്പോഴേക്കാണ് പുറത്തുവന്നതും മുദ്രാവാക്യം വിളിച്ചതും. തൃശൂരിൽ മത്സരിക്കാൻ താൽപര്യമുണ്ടെന്ന് പാർട്ടിയോട് പറഞ്ഞിരുന്നു. തൊട്ടടുത്ത മണ്ഡലമായ പുതുക്കാട് നൽകാമെന്നാണ് നേതൃത്വം പറഞ്ഞത്. അതിനിടെയാണ് തൽക്കാലം മത്സരംരംഗത്ത് ഇറങ്ങേണ്ടെന്നും പ്രചാരണത്തിൽ സജീവമാകാനും പാർട്ടി നിർദേശിച്ചതെന്നും ദേവൻ മനോരമ ഓൺലൈനോട് പറഞ്ഞു.ഇന്നലെ ബിജെപിയുടെ കുടുംബ യോഗങ്ങളുണ്ടായിരുന്നു. രാവിലെ എട്ട് മണി മുതൽ രാത്രി എട്ട് മണി വരെയായി പതിനഞ്ചോളം യോഗങ്ങളാണ് ചാർട്ട് ചെയ്തിരുന്നത്. 3 പരിപാടി കഴിഞ്ഞ് നാലാമത്തെ യോഗമായിരുന്നു വാടനപ്പള്ളിയിലേത്. അവിടെ എത്തും മുമ്പ് ആൾക്കാർ വരാനുണ്ടെന്നും അര മണിക്കൂർ വൈകി വന്നാൽ മതിയെന്നും അറിയിപ്പ് ലഭിച്ചു. സുഹൃത്തിന്റെ വീടുണ്ട്, അവിടെ പോയി ചായയോ കാപ്പിയോ കുടിക്കാം ചേട്ടാ പരിപാടി തുടങ്ങാറാകുമ്പോൾ പോകാമെന്ന് എന്നോട് ഒപ്പം ഉണ്ടായിരുന്ന ബിജെപി നേതാവ് പറഞ്ഞു. ആ വീട്ടിൽ പോയി ഡ്രോയിങ് റൂമിലിരുന്നു, അവർ ചായ കൊണ്ടുവന്നു. അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും വീടിന്റെ താഴെ വലിയ ബഹളവും മുദ്രാവാക്യം വിളിയും കേട്ടു. നോക്കുമ്പോൾ ടി.എൻ. പ്രതാപനും കുറേ പാർട്ടി പ്രവർത്തകരും താഴെ നിന്ന് മുദ്രാവാക്യം വിളിക്കുകയാണ്. ദേവൻ താഴെ വരണമെന്നും കിറ്റ് വിതരണം സമ്മതിക്കില്ലെന്നും ഒക്കെയാണ് ഇവർ പറയുന്നത്. ∙ ബാൽക്കണിയിൽ നിന്ന് മുദ്രാവാക്യം വിളിക്കുന്ന താങ്കൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണല്ലോ ?
Source link


