test del 5 copy of del 3
ഇറാൻ സംഘർഷവും എണ്ണവില കുതിപ്പും: പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് ‘ഡീസലിന് 6 രൂപ നഷ്ടം’

ഇറാനും യുഎസ്-ഇസ്രയേലി സഖ്യവും തമ്മിലെ സംഘർഷ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില കുതിച്ചുകയറിയത്, ഇന്ത്യയിൽ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് പ്രതിസന്ധിയാകുന്നെന്ന് വിലയിരുത്തൽ. ക്രൂഡ് വില ബാരലിന് 100 ഡോളറിനുമേൽ ഉയർന്നെങ്കിലും ആനുപാതികമായി പെട്രോൾ, ഡീസൽ വില വർധിപ്പിച്ചിട്ടില്ല.ഓരോ ലിറ്റർ പെട്രോൾ വിൽക്കുമ്പോഴും കഴിഞ്ഞവർഷത്തെ സമാനകാലത്ത് 8.50 രൂപ ലാഭം കിട്ടിയിരുന്നു. നിലവിൽ ലാഭം 2.90 രൂപയായി ഇടിഞ്ഞു. പെട്രോൾ, ഡീസൽ, എൽപിജി എന്നിവയുടെ വിൽപനയിലൂടെ നേരിട്ട നഷ്ടംമൂലം പൊതുമേഖലാ എണ്ണവിതരണ കമ്പനികൾക്ക് ഇക്കഴിഞ്ഞ ജനുവരി-മാർച്ച് പാദം ശോഭനമായില്ലെന്നും ഐസിഐസിഐ സെക്യൂരിറ്റീസ് വ്യക്തമാക്കി.അതേസമയം, എൽപിജിക്ക് സമാനമായ ക്ഷാമമോ നിയന്ത്രണമോ ഉണ്ടായേക്കാമെന്ന ഭീതിമൂലം കഴിഞ്ഞമാസം ഉപഭോക്താക്കൾ ആശങ്കയോടെ ഇന്ധനംവാങ്ങൽ കൂട്ടിയെന്നും റിപ്പോർട്ടുകൾ പറയുന്നു. ഡീസൽ വിൽപന മാർച്ചിൽ 8 ശതമാനമാണ് ഉയർന്നത്. എന്നാൽ, എൽപിജി വിതരണം 13% കുറഞ്ഞു. പെട്രോളിന്റെ വിൽപനയിൽ 7.6% വർധനയുണ്ട്.
Source link


