test del 2

MH 60 S ഹെലികോപ്ടർ, യുയുവികൾ, യുദ്ധക്കപ്പലുകൾ..; ഹോർമുസിലെ മെെനുകൾ തിരഞ്ഞുപിടിച്ച് തകർക്കാൻ യുഎസ്


വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലെ വർധിച്ചുവരുന്ന ഭീഷണികളെ നേരിടാൻ രണ്ട് അത്യാധുനിക യുദ്ധക്കപ്പലുകളെ മേഖലയിൽ വിന്യസിച്ച് അമേരിക്ക. യുഎസ് സെൻട്രൽ കമാൻഡിന് കീഴിലുള്ള സൈനിക വിഭാഗം, ഹോർമുസ് കടലിടുക്കിൽ ഇറാൻ സ്ഥാപിച്ചിട്ടുള്ള സീ മൈനുകൾ നീക്കംചെയ്യാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുമുണ്ട്.ഗഡൈഡഡ് മിസൈൽ ഡിസ്ട്രോയർ വിഭാഗത്തിൽപ്പെട്ട യുഎസ്എസ് ഫ്രാങ്ക് ഇ. പീറ്റേഴ്സൺ, യുഎസ്എസ് മൈക്കിൾ മർഫി എന്നീ കപ്പലുകളെയാണ് രാജ്യാന്തര എണ്ണനീക്കത്തിൽ നിർണായക പങ്കുവഹിക്കുന്ന ഹോർമുസിലെ പ്രവർത്തനങ്ങൾക്കായി നിയോഗിച്ചിട്ടുള്ളത്. കടലിനടിയിൽ ഇറാൻ സ്ഥാപിച്ചിട്ടുള്ള മൈനുകൾ കണ്ടെത്തുകയും നീക്കംചെയ്യുന്ന പ്രവർത്തനത്തിന് പിന്തുണ നൽകുകയാണ് ഇവയുടെ ദൗത്യം.എണ്ണക്കപ്പലുകളെ ഉൾപ്പെടെ തകർത്ത് തരിപ്പണമാക്കാൻ ശേഷിയുള്ളവയാണ് കടലിനടിയിൽ സ്ഥാപിച്ചിട്ടുള്ള സീ മൈനുകൾ. ഹോർമുസ് കടലിടുക്കിൽ നേരത്തെ ഐആർജിസി സ്ഥാപിച്ച സീ മൈനുകൾ പൂർണമായി നീക്കംചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കപ്പലുകളെ വിന്യസിച്ചിരിക്കുന്നതെന്ന് യുഎസ് മിലിട്ടറി കമാൻഡിനെ ഉദ്ധരിച്ച് രാജ്യാന്തരമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.സീ മൈനുകൾ സ്ഥാപിക്കപ്പെട്ടിരിക്കുന്ന പ്രദേശത്തേക്ക് കപ്പലുകളെ നേരിട്ട് അയക്കുകയല്ല ചെയ്യുന്നത്. പകരം, എംകെ 18, മോഡ് 2 കിങ്ഫിഷ് പോലുള്ള അൺമാൻഡ് അണ്ടർവാട്ടർ വെഹിക്കിൾ അഥവാ യുയുവികൾ ഉപയോഗിച്ചാണ് മൈനുകളെ നീക്കംചെയ്യുക. ടോർപ്പിഡോയുടെ ആകൃതിയിലുള്ള ഈ ഡ്രോണുകൾ വെള്ളത്തിലൂടെ നീങ്ങുകയും കടൽത്തട്ടിൽ സ്ഥാപിച്ചിരിക്കുന്ന സീ മൈനുകളെ ഹൈടെക് സോണാർ സംവിധാനം ഉപയോഗിച്ച് കണ്ടെത്തുകയും ചെയ്യും. എംഎച്ച് 60എസ് പോലുള്ള ഹെലികോപ്ടറുകളുടെ സഹായവും സീ മൈനുകൾ നീക്കംചെയ്യാൻ അമേരിക്ക പ്രയോജനപ്പെടുത്തുന്നുണ്ട്. എയർബോൺ ലേസർ മൈൻ ഡിറ്റക്ഷൻ സിസ്റ്റം (എഎൽഎംഡിഎസ്) സംവിധാനമാണ് ഒഴുകിനടക്കുന്നതോ ജലോപരിതലത്തിന് തൊട്ടുതാഴെയുള്ളതോ ആയ സ്ഫോടകവസ്തുക്കളെ കണ്ടെത്താൻ സഹായിക്കുക.


Source link

Back to top button