test del 2

JF17 മുതൽ ഹോർമുസ് കടലിടുക്ക് വരെ, എല്ലാം പൊള്ള; അടപടലം പരാജയപ്പെട്ട പാകിസ്താന്റെ ‘പ്രമുഖ കരാറുകൾ’


ഇസ്ലാമാബാദ്: പശ്ചിമേഷ്യയിൽ യുഎസ്-ഇസ്രയേൽ സഖ്യവും ഇറാനും തമ്മിലുള്ള സംഘർഷം കടുത്ത സാഹചര്യത്തിൽ ഇതുവരെ കാണാത്ത തരത്തിലുള്ള  പാകിസ്താൻ ഇടപെടലിനാണ് ലോകം സാക്ഷ്യംവഹിച്ചത്. ഒരു മധ്യസ്ഥന്റെ വേഷത്തിൽ കളംനിറയാൻ നോക്കിയ പാകിസ്താന് പക്ഷേ കാര്യമായി ഒന്നുംചെയ്യാനായില്ലെന്നു മാത്രമല്ല, വലിയ തിരിച്ചടികൾ നേരിടേണ്ടിവന്നതായും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.പാകിസ്താൻ നടത്തുന്ന ഉയർന്ന തലത്തിലുള്ള പ്രഖ്യാപനങ്ങളും അവയുടെ പ്രായോഗിക പരാജയങ്ങളും തമ്മിലുള്ള വൈരുദ്ധ്യത്തെക്കുറിച്ചാണ് ഇപ്പോൾ ലോകം ചർച്ച ചെയ്യുന്നത്. പ്രതിരോധം, നയതന്ത്രം, സമ്പദ് വ്യവസ്ഥ തുടങ്ങിയ മേഖലകളിൽ അന്താരാഷ്ട്ര ശ്രദ്ധ നേടാനായി രാജ്യം നടത്തുന്ന പല അവകാശവാദങ്ങളും ഫലപ്രാപ്തിയിൽ എത്തുന്നില്ലെന്നാണ്‌ പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്.ജിഎഫ്-17 വിമാനങ്ങളുടെ വിൽപ്പന, പശ്ചിമേഷ്യയിലെ മധ്യസ്ഥശ്രമം, ഹോർമുസിലൂടെയുള്ള സുരക്ഷിതമായ കപ്പൽ ഗതാഗതം എന്നിവയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ ഇതിന് ഉദാഹരണങ്ങളാണ്. എന്നാൽ, ഇത്തരം തന്ത്രങ്ങൾ രാജ്യത്തിന്റെ അന്താരാഷ്ട്ര വിശ്വാസ്യതയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന്‌ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കേവലം മാധ്യമപ്രചാരണങ്ങളിലൂടെ സ്വാധീനം വർദ്ധിപ്പിക്കാനുള്ള പാകിസ്താന്റെ ശ്രമങ്ങൾ മിക്കപ്പോഴും പരാജയപ്പെടുകയാണ്.ഇറാനിലെ യുദ്ധം രൂക്ഷമാവുകയും പേർഷ്യൻ ഗൾഫിലെ പിരിമുറുക്കം ആഗോള ഊർജ്ജ-വ്യാപാര പ്രവാഹങ്ങളെ ബാധിക്കുകയും ചെയ്ത സാഹചര്യത്തിൽ, മേഖലയിൽ ഒരു നയതന്ത്ര-സാമ്പത്തിക ശക്തിയായി മാറാനായിരുന്നു പാകിസ്താന്റെ ശ്രമം. എന്നാൽ, പാകിസ്താൻ ഉദ്യോഗസ്ഥരുടെയും സർക്കാർ അനുകൂല മാധ്യമങ്ങളുടെയും സമീപകാല പ്രഖ്യാപനങ്ങൾ വലിയ വാഗ്ദാനങ്ങൾ നൽകുന്നതിലും അവ യാഥാർത്ഥ്യമാവുന്നതിൽ പരാജയപ്പെടുന്നതിലുമാണ് കലാശിക്കുന്നത്.


Source link

Back to top button