LATEST

ലൈംഗികാതിക്രമം: യുവാവ് പിടിയിൽ


കോഴിക്കോട്: നടക്കാവ് പൊലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കക്കോടി പടിഞ്ഞാറ്റും മുറി സ്വദേശി തട്ടാരിക്കൽ വീട്ടിൽ വൈശാഖിനെ(25) നടക്കാവ് പൊലീസ് പിടികൂടി. കഴിഞ്ഞ മാർച്ച് 14ന് രാത്രി കാരപ്പറമ്പിലുള്ള അമ്പലത്തിൽ തിറ കാണുകയായിരുന്ന വെസ്റ്റ്ഹിൽ സ്വദേശിനിയായ യുവതിയോട് പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. തുടർന്ന് യുവതിയുടെ പരാതിയിൽ കെസെടുത്ത പൊലീസ് നടക്കാവ് വച്ചാണ് എ.എസ്.ഐ സുനീഷ്, എസ്.സി.പി.ഒമാരായ രാഹുൽ, ദിനേഷ് എന്നിവർ കസ്റ്റഡിയിലെടുക്കുകയായിരുന്നു.


Source link

Back to top button