LATEST

ബംഗളൂരുവിൽ സിലിണ്ടറുകൾ മോഷ്ടിച്ചു


ബംഗളൂരു: രാജ്യത്ത് പാചകവാതക ക്ഷാമം രൂക്ഷമാകുന്നതിനിടെ എൽ.പി.ജി സിലിണ്ടറുകൾ മോഷ്ടിക്കുന്ന രണ്ടുപേരുടെ വീഡിയോയാണ് ഇപ്പോൾ വൈറൽ. ബംഗളൂരുവിലാണ് സംഭവം. ബേഗൂരിന് സമീപമുള്ള വീട്ടിൽ നിന്നാണ് സിലിണ്ടറുകൾ മോഷണം പോയത്. സംഭവത്തിന്റെ സി,​സി ടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. രണ്ട് പേർ സ്കൂട്ടറിലെത്തി. ഒരാൾ കാവൽ നിന്നു. ഹെൽമെറ്റ് ധരിച്ച മറ്റേയാൾ വീട്ടിൽ കയറി മിനിട്ടുകൾക്കുള്ളിൽ രണ്ട് സിലിണ്ടറുകളുമായി പുറത്തുവന്നു. തുടർന്ന് ഇരുവരും സ്‌കൂട്ടറിൽ രക്ഷപ്പെട്ടു. സംസ്ഥാനത്ത് ഉഗാദി ആഘോഷം നടക്കുന്നതിനിടെയാണ് മോഷണം നടന്നത്. പ്രതികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. എൽ.പി.ജി സിലിണ്ടറുകൾക്ക് ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ കൂടുതൽ പേരും ഇൻഡക്ഷൻ കുക്കറിനെയാണ് ആശ്രയിക്കുന്നത്. യുദ്ധം തുടങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ നിന്നുവരെ ഇൻഡക്ഷൻ കുക്കറിന്റെ സ്റ്റോക്ക് തീർന്നുതുടങ്ങി.


Source link

Back to top button