LATEST

മുക്കുപണ്ടം പണയം വച്ച് 9 ലക്ഷം രൂപ തട്ടിപ്പ്; പ്രതി പൊലീസ് പിടിയിൽ


പണയത്തിലിരിക്കുന്ന 10 പവൻ സ്വർണ്ണാഭരണങ്ങൾ പണമടച്ച് എടുത്ത് നൽകിയാൽ അത് പരാതിക്കാരന് വിൽക്കാമെന്ന് പറഞ്ഞായിരുന്നു തടിടിപ്പ്. ധനകാര്യ സ്ഥാപനത്തിലെ ബാധ്യത തീർത്ത ശേഷം സ്വർണ്ണാഭരണങ്ങളെന്ന് പറഞ്ഞ് പരാതിക്കാരന് മുക്കുപണ്ടം നൽകി.തട്ടിപ്പ് മനസിലായതോടെ പരാതിക്കാരൻ പൊലീസിൽ പരാതി നൽകി. പ്രതിക്കെതിരെ 2024ൽ സമാന രീതിയിലുള്ള മറ്റൊരു കേസും ഇയാൾക്കെതിരെ പൊന്നാനി സ്റ്റേഷനിലുണ്ട്. പൊന്നാനി ഇൻസ്‌പെക്ടർ കെ. സതീഷ് കുമാറിന്റെ നേതൃത്വത്തിൽ എസ് .ഐ . ബിബിൻ സി.വി, ആന്റോ ഫ്രാൻസിസ്, വിനോദ് ടി.എം, മഹേഷ് കുമാർ, പോലീസുകാരായ പ്രശാന്ത് കുമാർ.എസ് , ഹരിപ്രസാദ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.പ്രതിയെ പൊന്നാനി കോടതിയിൽ ഹാജരാക്കി.


Source link

Back to top button