LATEST

മദ്യനയക്കേസ്: ജഡ്‌ജിയെ മാറ്റണമെന്ന് കേജ്‌രിവാൾ


ന്യൂഡൽഹി: മദ്യനയക്കേസിലെ പ്രതികളെ കുറ്റവിമുക്തരാക്കിയതിനെതിരെയുള്ള സി.ബി.ഐ ഹർജി പരിഗണിക്കുന്ന ഡൽഹി ഹൈക്കോടതി ജഡ്‌ജിയെ മാറ്റണമെന്ന് അരവിന്ദ് കേജ്‌രിവാൾ. ജസ്റ്റിസ് സ്വരാന കാന്ത ശർമ്മയുടെ ബെഞ്ചിൽ നിന്ന് മറ്റൊരു ബെഞ്ചിലേക്ക് ഹർജി മാറ്റണമെന്നാവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തുനൽകി. കേസിൽ 18-ാം പ്രതിയായിരുന്നു മുൻ മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി നേതാവുമായ കേജ്‌രിവാൾ. ജസ്റ്റിസ് സ്വരാന കാന്ത ശർമ്മയാണ് വാദം കേൾക്കുന്നതെങ്കിൽ നിഷ്‌പക്ഷ നിലപാടുണ്ടാകില്ലെന്ന് കത്തിൽ ആശങ്കയറിയിച്ചു. തിഹാർ ജയിലിലായിരുന്നപ്പോൾ കേജ്‌രിവാളിന്റെ അറസ്റ്റ് ഇതേ ജഡ്‌ജി ശരിവച്ചിരുന്നു.


Source link

Back to top button