NATIIONAL

രാജസ്ഥാൻ റോയൽസിന് ഇനി പുതിയ ഉടമകൾ, വിറ്റുപോയത് 15,300 കോടിക്ക്


ജയ്പൂർ∙ ഇന്ത്യൻ പ്രീമിയർ ലീഗ് ക്ലബ്ബ് രാജസ്ഥാൻ റോയൽ‍സിന് ഇനി പുതിയ ഉടമകൾ. യുഎസ് വ്യവസായി കൽ സൊമാനിയുടെ നേത‍ൃത്വത്തിലുള്ള കൺസോർഷ്യം 1.63 ബില്യൻ ഡോളറിന് (ഇന്ത്യൻ രൂപയിൽ 15,300 കോടി) രാജസ്ഥാനെ വാങ്ങിയതായാണു റിപ്പോർട്ടുകൾ. വാൾ‍മാർട്ട് ഗ്രൂപ്പിന്റെ പിന്തുണയോടെയാണ് നീക്കമെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2026 ഐപിഎലിനു ശേഷമാകും പുതിയ ഉടമകൾ ടീമിനെ ഏറ്റെടുക്കുക.എഡ്– ടെക്, എഐ, സ്പോർട്സ് ടെക്നോളജി, ഡേറ്റ പ്രൈവസി മേഖലകളിൽ 15 വർഷമായി യുഎസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സംരംഭകനാണ് കൽ സൊമാനി. ഇൻട്രാ എഡ്ജ്, ട്രുയോ തുടങ്ങിയ കമ്പനികളുടെ സ്ഥാപകനാണ്. കായിക മേഖലയിൽ മോട്ടർ സിറ്റി ഗോൾഫ് ക്ലബ്ബിന്റെ സഹ ഉടമയാണ്. ടിജിഎൽ ഗോൾഫ് ലീഗ്, ടിഎംആർ‍ഡബ്ല്യു സ്പോർട്സ് എന്നിവയിലും നിക്ഷേപങ്ങളുണ്ട്.


Source link

Back to top button