LATEST

രാജാസാബിലെ ആദ്യ ലിറിക്കൽ വീഡിയോ പുറത്ത്, ചിത്രം ജനുവരി ഒമ്പതിന് തീയേറ്ററിലെത്തും

പ്രഭാസ് ആരാധകർക്ക് ആവേശമായി രാജാസാബിലെ ആദ്യ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. റിബൽ സാബ് എന്ന് തുടങ്ങുന്ന തട്ടുപൊളിപ്പൻ താളത്തിനൊത്ത് ചുവട്വയ്ക്കുന്ന പ്രഭാസിന്റെ സെക്കന്റുകൾ ദൈർഘ്യമുള്ള വീഡിയോയും കളർഫുൾ ഡ്രസ്സിൽ ആടിപ്പാടുന്ന ചിത്രങ്ങളും അടങ്ങുന്നതാണ് ലിറിക്കൽ വീഡിയോ.

തമൻ എസ് ഒരുക്കിയിരിക്കുന്ന ത്രസിപ്പിക്കുന്ന താളത്തിനൊത്ത് റിബൽ സാബ് എന്ന ഗാനം ആലപിച്ചിരിക്കുന്നത് നസീറുദീനും ബ്ലേസും ചേർന്നാണ്. ‘മംഗളമൂർത്തേ കനിയൂ’ എന്ന് തുടങ്ങുന്ന ഭക്തിരസപ്രധാനമായ മറ്റൊരു ഭാഗവും ഈ ഗാനത്തിനുണ്ട്. ജനുവരി ഒൻപതിനാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്. സെപ്തംബർ 29 പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലർ വൻ പ്രതീക്ഷയാണ് നൽകുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഹൊറർ ഫാന്റസി ചിത്രമെന്ന വിശേഷണത്തിന് പൂർണ്ണമായും നീതിപുലർത്തുന്നതായിരുന്നു രാജാസാബിന്റെ ട്രെയിലർ.


40,000 സ്‌ക്വയർഫീറ്റിലൊരുക്കിയ പടുകൂറ്റൻ ഹൊറർ ഹൗസ് ആണ് ചിത്രത്തിലെ ഹൈലൈറ്റ്. മലയാളി ആർട്ട് ഡയറക്ടർ രാജീവനാണ് ഈ സെറ്റ് നിർമ്മിച്ചിരിക്കുന്നത്. 1,200 കോടി രൂപയുടെ ബ്ലോക്ക്ബസ്റ്റർ കളക്ഷൻ റിക്കോര്ഡ് നേടിയ ‘കൽക്കി 2898 എഡി’ക്ക് ശേഷം എത്തുന്ന ഈ പ്രഭാസ് ചിത്രം വൻ വിജയമാകുമെന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. റൊമാന്റിക് രംഗങ്ങളിലും അമാനുഷിക രംഗങ്ങളിലും ഒരുപോലെ കത്തിക്കയറുന്ന പ്രഭാസിനെ ട്രെയിലറിൽ കാണാൻ കഴിയും. പ്രഭാസിന്റെ ഇരട്ടവേഷം തന്നെയാണ് ചിത്രത്തിലെ ഹൈലൈറ്റ്. പ്രഭാസിന് പുറമെ സഞ്ജയ് ദത്ത്, ബൊമൻ ഇറാനി, സെറീന വഹാബ്, നിധി അഗർവാൾ, മാളവിക മോഹനൻ, റിദ്ധി കുമാർ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ ഒരുമിക്കുന്നത്.


അമാനുഷിക ഘടകങ്ങളും ചില മിത്തുകളും ഒക്കെ സന്നിവേശിപ്പിച്ചുകൊണ്ട് എത്തുന്ന ഹൊറർ എന്റർടെയ്നറായ ‘രാജാസാബ്’ ‘ഹൊറർ ഈസ് ദ ന്യൂ ഹ്യൂമർ’ എന്ന ടാഗ് ലൈനുമായാണ് എത്തുന്നത്. ‘പ്രതി റോജു പാണ്ഡഗെ’, റൊമാന്റിക് കോമഡി ചിത്രമായ ‘മഹാനുഭാവുഡു’ എന്നീ സിനിമകൾക്ക് ശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദ രാജാ സാബ്’.

തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായി പ്രദർശനത്തിനെത്തുന്ന രാജാസാബ് പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി ജി വിശ്വപ്രസാദാണ് നിർമ്മിക്കുന്നത്. വിവേക് കുച്ചിബോട്ലയാണ് സഹനിർമ്മാതാവ്. ഛായാഗ്രഹണം: കാർത്തിക് പളനി, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, ഫൈറ്റ് കോറിയോഗ്രഫി: രാം ലക്ഷ്മൺ മാസ്റ്റേഴ്സ്, കിംഗ് സോളമൻ, വിഎഫ്എക്സ്: ബാഹുബലി ഫെയിം ആർ സി കമൽ കണ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: രാജീവൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: എസ് എൻ കെ


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button