CINEMA
61-ാം പിറന്നാൾ ദിനത്തിലും വിശ്രമമില്ലാതെ ആമിർ ഖാൻ; ആഘോഷങ്ങൾ ഒഴിവാക്കിയത് മകന് വേണ്ടി, കാരണം ഇതാണ്

ബോളിവുഡ് താരം ആമിർ ഖാന് ഇന്ന് 61ാം ജന്മദിനം. സാധാരണഗതിയിൽ തന്റെ പിറന്നാൾദിനം സഹപ്രവർത്തകർക്കും ആരാധകർക്കുമൊപ്പം ആഘോഷിക്കാറുള്ള താരം ഇത്തവണ പതിവ് രീതികളിൽ നിന്ന് മാറി തികച്ചും ലളിതമായാണ് ചെലവഴിക്കുന്നത്. ഷാരൂഖ് ഖാനും സൽമാൻ ഖാനും അടക്കമുള്ള ബോളിവുഡിലെ വമ്പൻ താരങ്ങൾ പങ്കെടുക്കുന്ന വലിയ വിരുന്നുകൾക്ക് പകരം പുതിയ സിനിമയുടെ ഷൂട്ടിംഗ് തിരക്കുകളിലാണ് നിലവിൽ ആമീർ ഖാൻ. തന്റെ നിർമ്മാണക്കമ്പനിയായ ആമിർ ഖാൻ പ്രൊഡക്ഷൻസിന്റെ പുതിയ ചിത്രം ‘ഏക് ദിൻ’-ന്റെ തിരക്കുകളിലായതിനാലാണ് ഇത്തവണ ആഘോഷങ്ങൾ ഒഴിവാക്കിയത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അവസാന ഘട്ടത്തിലായതിനാൽ ഓരോ ചെറിയ കാര്യങ്ങളിലും ആമിർ നേരിട്ട് ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Source link



