മാസം 10,000 രൂപ ശമ്പളം, യുവതികളെ പാർട്ടികളിൽ എത്തിക്കും; സെക്സ് റാക്കറ്റ് നടത്തിയ സഹോദരികൾ പിടിയിൽ

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ഭോപ്പാലിൽ സെക്സ് റാക്ക് നടത്തിപ്പുമായി ബന്ധപ്പെട്ട് രണ്ടു സഹോദരിമാരെ അറസ്റ്റ് ചെയ്തു. ജോലി വാഗ്ദാനം ചെയ്ത് നിർധനരായ യുവതികളെ നിർബന്ധിത മതപരിവർത്തനം നടത്തുകയും ലെെംഗികചൂഷണത്തിനിരയാകുകയും ചെയ്തെന്നതാണ് കുറ്റം. അമ്രീൻ, ആഫ്രീൻ എന്നിവരാണ് പിടിയിലായത്.
ഇരുവരുടെയും സഹായിയായ ചന്ദൻ യാദവ് എന്ന യുവാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് സഹായികളായ ബിലാൻ, ചന്നു, യാസിൻ എന്നിവർക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി. ഞായറാഴ്ച രാത്രി 21ഉം 31ഉം വയസുള്ള രണ്ട് യുവതികൾ ബാഗ് സെവാനിയിലെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അബ്ബാസ് നഗറിലെ ഒരു സാധാരണ ചേരിയിൽ താമസിച്ചിരുന്ന സഹോദരിമാർ അടുത്തിടെ സാഗർ റോയൽ വില്ലാസിലെ ഒരു ആഡംബര വില്ലയിലേക്ക് താമസം മാറിതായി പൊലീസ് പറയുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പെൺകുട്ടികളെ ലക്ഷ്യമിട്ടാണ് ഇരുവരും തട്ടിപ്പ് നടത്തിയതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. പ്രതിമാസം 10,000 രൂപ ശമ്പളം, താമസം, ഭക്ഷണം എന്നിവ വാഗ്ദാനം ചെയ്യും. പിന്നീട് ഇവരെ പാർട്ടികളിൽ എത്തിക്കുകയും സമ്പന്ന പുരുഷന്മാരുമായി ഇടപഴകാൻ നിർബന്ധിക്കുകയും ചെയ്യും.
ഇരകളെ നിർബന്ധിച്ച് മയക്കുമരുന്നും മദ്യവും കഴിപ്പിച്ചതായും എഫ്ഐആറിൽ ഉണ്ട്. പരാതിക്കാരിൽ ഒരാൾ ഛത്തീസ്ഗഡിലെ മുംഗേലി ജില്ലയിൽ ബ്യൂട്ടീഷ്യനായി ജോലി ചെയ്യുകയാണ്. 2025 ഡിസംബറിൽ ജോലിക്കെന്ന വ്യാജമേ ഇവരെ അഹമ്മദാബാദിലേക്ക് കൊണ്ടുപോയി, അമ്രീന്റെ ബന്ധുവായ യാസിൻ ബലാത്സംഗം ചെയ്തതായി പരാതിയിൽ പറയുന്നു. അമ്രീന്റെ വീട്ടിന്റെ ജോലിചെയ്യുകയായിരുന്ന രണ്ടാം പരാതിക്കാരിയെ ചന്ദൻ യാദവ് എന്ന യുവാവ് ബലാത്സംഗം ചെയ്തതായും പരാതിയിൽ പറയുന്നു.
യുവതിയോട് മതം മാറാൻ ചന്ദൻ യാദവ് നിർബന്ധിച്ചതായും പരാതിയിലുണ്ട്. സംഭവത്തിൽ തിങ്കളാഴ്ചയാണ് മൂന്നുപേരെ അറസ്റ്റ് ചെയ്തത്. പ്രതികളുടെ മൊബെെൽ ഫോണുകൾ പൊലീസ് പിടിച്ചെടുത്തു. അമ്രീന്റെ ഫോണിൽ നിന്ന് സംശയാസ്പദമായ നിരവധി വാട്സ്ആപ്പ് ഗ്രൂപ്പുകൾ കണ്ടെത്തിയതായി പൊലീസ് സ്ഥിരീകരിച്ചു. അവയിൽ നിരവധി യുവതികളുടെ ഫോട്ടോകൾ ഉണ്ടായിരുന്നതായാണ് വിവരം.
Source link


