LATEST

ക്രിമിനൽ കേസ് പ്രതികൾ മയക്കുമരുന്നുമായി പിടിയിൽ

ആലപ്പുഴ: ക്രിമിനൽ കേസ് പ്രതികൾ മയക്കുമരുന്ന് ഗുളികളുമായി പിടിയിലായി. വണ്ടാനം പുതുവൽ വീട്ടിൽ ഇജാസ് (26), ആലപ്പുഴ തൈക്കാട് പുരയിടം ആലിശ്ശേരി മാഹിൻ (23) എന്നിവരെയാണ് 200 ഓളം നൈട്രോ സെൽഫാം ഗുളികകളും 250ഗ്രാംകഞ്ചാവുമായി ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും മുഹന്മ പൊലീസും ചേർന്ന്

തണ്ണീർമുക്കം ബസ് സ്റ്റാൻഡിൽ വച്ച് അറസ്റ്റുചെയ്തത്. നിരവധി മോഷണക്കേസുകളിലും കൊലപാതകശ്രമം ഉൾപ്പെടെ ക്രിമിനൽ കേസുകളിലെയും പ്രതിയാണ് ഇജാസ്. കഴിഞ്ഞ മാസം ആലപ്പുഴ നോർത്തിൽ രണ്ട് കിലോ കഞ്ചാവ് പിടിച്ച സംഭവത്തിൽ ഒളിവിലായിരുന്നു ഇയാൾ. നിരവധി മയക്കുമരുന്ന് കേസും മോഷണക്കേസുകളിലും പ്രതിയാണ് മാഹിൻ. ഇവർ ഒഡിഷയിൽ പോയി കഞ്ചാവ് വാങ്ങി വിൽപ്പന നടത്തി വരികയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ഇടപാടുകാർക്ക് മയക്കുമരുന്ന് കൈമാറാൻ വേണ്ടിയാണ് തണ്ണീർമുക്കം ബണ്ട് തിരഞ്ഞെടുത്തത്. ഒഡിഷയിൽ നിന്നും കഞ്ചാവ് വാങ്ങി വരുന്ന വഴി പല സ്ഥലങ്ങളിലും ഇടപാടുകാർക്ക് വിൽപ്പന നടത്തിയ ശേഷം ബാക്കി വന്നത് കൈമാറിയ ശേഷം തിരികെ പോകാൻ നിൽകുമ്പോഴാണ് ഇവർ പിടിയിലായത്. ചേർത്തല ഡിവൈ.എസ്.പി അനിൽകുമാറിന്റെ നേതൃത്വത്തിൽ മുഹമ്മ സി.ഐ വിഷ്ണുകുമാർ, സീനിയർ സി.പി.ഒമാരായ അഖിൽ, സുജിത്ത് എന്നിവരും നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ അംഗങ്ങളും ചേർന്നാണ് പ്രതികളെ പിടികൂടിയത്.


Source link

Related Articles

Back to top button