CINEMA
നേറ്റിവിറ്റി ബിൽ ഇന്ന് പാസാക്കിയേക്കും

തിരുവനന്തപുരം: സർക്കാർ കൊണ്ടുവരുന്ന നേറ്റിവിറ്റി കാർഡ് ബിൽ നിയമസഭയിൽ ഇന്നലെ അവതരിപ്പിച്ചു. പ്രതിപക്ഷ ബഹളത്തിനിടയിൽ ചർച്ചയൊന്നുമില്ലാതെ മന്ത്രി കെ.രാജൻ അവതരിപ്പിച്ച ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു.ഇത് ഇന്ന് സഭ പാസാക്കുമെന്നാണ് അറിയുന്നത്. മദ്യനയം, ലൈസൻസിംഗ്, അബ്കാരി കുറ്റകൃത്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ മാറ്റം വരുത്താനുള്ള 2026ലെ അബ്കാരി (ഭേദഗതി) ബിൽ, ജൈവ വൈവിധ്യബോർഡിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള ഭേദഗതി,അഭിഭാഷക ക്ഷേമനിധി ബില്ലുകളും ഇന്നലെ അവതരിപ്പിച്ചു. സർക്കാർ വിഹിതം കൂട്ടുന്നത് സംബന്ധിച്ചുള്ളതാണ് ക്ഷേമനിധി ബില്ലുകൾ.
Source link


