LATEST
നിരവധി ക്രിമിനൽ കേസുകളിലെ പ്രതി കാപ്പ പ്രകാരം അറസ്റ്റിൽ

അമ്പലപ്പുഴ: നിരവധി ക്രിമിനൽ കേസിലെ പ്രതിയെ കാപ്പാ നിയമപ്രകാരം അറസ്റ്റ് ചെയ്തു. പുറക്കാട് പഞ്ചായത്ത് 11-ാം വാർഡ് വേലിയത്ത് കിഴക്കേതിൽ വീട്ടിൽ വിഷ്ണുലാലിനെയാണ് (ലാലാച്ചി-31) അറസ്റ്റ് ചെയ്തത്. 2022ൽ കാപ്പാ നിയമപ്രകാരം ഒരു വർഷം കരുതൽ തടങ്കലിൽ പാർപ്പിച്ചിരുന്നു. വീണ്ടും അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ കവർച്ച നടത്തിയ ഇയാളെ ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം അമ്പലപ്പുഴ ഇൻസ്പെക്ടർ എം. പ്രതീഷ്കുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ തിരുവനന്തപുരം സെട്രൽ ജയിലിൽ കരുതൽ തടങ്കലിലാക്കി.
Source link


