LATEST

സ്വകാര്യ ബസിനടിയിൽപ്പെട്ട സ‌ത്രീ അത്ഭുതകരമായി രക്ഷപ്പെട്ടു; സംഭവം കൊല്ലത്ത്

പൂതക്കുളം(കൊല്ലം): സ്വകാര്യ ബസിനടിയിൽ വീണ സ്‌ത്രീ അത്ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെ അമ്മാരത്തുമുക്കിൽ പരവൂർ-പാരിപ്പിള്ളി റോഡിലാണ് സംഭവം. നെടുങ്ങോലം പാറയിൽക്കാവ് പ്രീത നിവാസിൽ ഓമനയാണ് ബസിന് അടിയിലേക്ക് വീണത്.

ബന്ധുവീട്ടിൽ പോകാനായി അമ്മാരത്ത് മുക്കിൽ നിന്നും വൈദ്യശാലമുക്കിലേക്ക് പോകുകയായിരുന്നു ഓമന. ബസ് നിർത്തിയിട്ടിരുന്ന സമയം എതിർദിശയിൽ നിന്നും ബസിന് മുന്നിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്നു. എന്നാൽ ഇതറിയാതെ ഡ്രൈവർ ബസ് മുന്നോട്ടെടുത്തപ്പോൾ ഓമന അടിയിലേക്ക് വീഴുകയായിരുന്നു. ചക്രങ്ങൾക്കിടയിൽപ്പെടാത്തതിനാൽ ജീവൻ തിരികെക്കിട്ടി. വീഴ്‌ചയുടെ ആഘാതത്തിൽ പരിക്കേറ്റ ഓമനയെ ഓടിക്കൂടിയ നാട്ടുകർ പാരിപ്പള്ളി മെഡിക്കൽ കോളേജിലും പിന്നീട് അവിടെനിന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.


Source link

Related Articles

Back to top button