LATEST

ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ് ജേതാക്കൾ

തിരുവനന്തപുരം: ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ് പ്രഥമ എഡിഷനിൽ സ്‌കൂൾ വിഭാഗത്തിൽ തിരുവനന്തപുരം മടവൂർ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്‌കൂളും കോളേജ് വിഭാഗത്തിൽ കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസും ജേതാക്കളായി. മടവൂർ എൻ.എസ്.എസ് സ്‌കൂളിനെ പ്രതിനിധീകരിച്ച് അനന്യ പി.എസ്, നവനീത് കൃഷ്ണ യു.എസ് എന്നിവരാണ് വിജയിച്ചത്. കോളേജ് വിഭാഗത്തിൽ കാര്യവട്ടം ക്യാമ്പസ് ടീമിൽ അശ്വതി പി.എ, ശ്രീഹരി.എം എന്നിവരാണ് ജേതാക്കൾ.

സ്‌കൂൾ വിഭാഗത്തിൽ പത്തനംതിട്ട കലഞ്ഞൂർ ജി.എച്ച്.എസ്.എസ് ആൻഡ് വി.എച്ച്.എസ്.എസിലെ നിരഞ്ജൻ.വി, അർജുൻ എസ്.കുമാർ എന്നിവർ രണ്ടാം സ്ഥാനവും വയനാട് പെരിക്കല്ലൂർ ജി.എച്ച്.എസ്.എസിലെ അൻസഫ് അമാൻ എ.എസ്, ആസിം ഇഷാൻ എ.എസ് എന്നിവർ മൂന്നാം സ്ഥാനവും നേടി.

കോളേജ് വിഭാഗത്തിൽ പാലക്കാട് ചിറ്റൂർ ഗവ. കോളേജിലെ അബ്ദുൾ സലാം എ.എൻ, അശ്വിൻ.എസ് എന്നിവർ രണ്ടാം സ്ഥാനവും കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസിലെ അഭിരാമി എസ്.ജി, അനുജിത്ത്.കെ എന്നിവർ മൂന്നാം സ്ഥാനവും നേടി.


Source link

Related Articles

Back to top button