‘എന്റെ സ്വന്തം സഹോദരനാണ്, ഈ സേവനത്തിന്റെ പേരാണ് പുണ്യം’- പ്രശംസയുമായി ടിനി ടോം

സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെ പ്രശംസിച്ച് നടൻ ടിനിടോം. സജിചെറിയാനെ സ്വന്തം സഹോദരനെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ആര് അധികാരത്തിൽ വന്നാലും ആരൊക്കെ മന്ത്രിയായാലും രാഷ്‌ട്രീയം നോക്കാതെ സഹായിക്കുന്ന ആളാണ് മന്ത്രി സജി ചെറിയാനെന്നും അദ്ദേഹം തനിക്കൊരു മാതൃകയുമാണെന്നും ടിനി ടോം കുറിച്ചു.
കുറിപ്പിന്റെ പൂർണരൂപം
‘ആര് അധികാരത്തിൽ വന്നാലും ഈ എളിയവന് ഒന്നേയുള്ളു ആഗ്രഹം. ഇത് ഇപ്പോഴെങ്കിലും പറഞ്ഞില്ലെങ്കിൽ നന്ദികേടാകും. മന്ത്രി സജി ചെറിയാൻ സർ എനിക്ക് സ്വന്തം സഹോദരനാണ്, മാതൃകയാണ്. വിളിക്കുന്ന അടുത്ത നിമിഷം ഫോൺ എടുക്കും. ഞാൻ ഉൾപ്പടെയുള്ളവർ സ്ഥാപിച്ച MAA (മിമിക്രി ആർട്ടിസ്‌റ്റ് അസോസിയേഷന്) സർക്കാർ അംഗീകാരം നൽകി. സംഗീത് നാടക അക്കാദമി അവാർഡും ഗുരുപൂജ അവാർഡും ഏർപ്പാടിക്കിയ മന്ത്രി, ഈയടുത്ത് അമ്മ സംഘടന നടത്തിയ കുടുംബ സംഗമത്തിന് ചങ്ക് പോലെ കൂടെ നിന്ന് സഹായിച്ച എന്റെ ചേട്ടൻ, അങ്ങനെ എളിയവരെ കൂടെ നിർത്തി ചെയ്‌തുതന്ന ഒരുപാട് ഉപകാരങ്ങൾ. ആര് അധികാരത്തിൽ വന്നാലും ആരൊക്കെ മന്ത്രിയായാലും എളിയവരാണെന്ന് നോക്കാതെ സഹായിക്കുന്നു. ഇദ്ദേഹത്തെ മാതൃകയാക്കുക. കണ്ടുപഠിക്കുക. ഈ സേവനത്തിന്റെ പേരാണ് പുണ്യം’.
Source link


